സ്വിറ്റ്സര്‍ലന്‍ഡിലെ ആഡംബര ആല്‍പൈന്‍ സ്കീ റിസോര്‍ട്ട് ടൗണായ ക്രാന്‍സ്-മൊണ്ടാനയിലെ ഒരു ബാറില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്വിസ് പോലീസ് വ്യാഴാഴ്ച പുലര്‍ച്ചെ അറിയിച്ചു.
എങ്ങനെയാണ് സ്ഫോടനം നടന്നതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല. എന്നാല്‍ സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെടുകയും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് തെക്കുപടിഞ്ഞാറന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ വാലിസ് കാന്റണിലെ പോലീസ് വക്താവ് ഗെയ്റ്റന്‍ ലാത്തിയന് എഎഫ്പിയോട് പറഞ്ഞത്.
പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍, പുലര്‍ച്ചെ 1:30 ഓടെയാണ് വിനോദസഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ലെ കോണ്സ്റ്റലേഷന് എന്ന ബാറില്‍ സ്ഫോടനം നടന്നത്. നൂറിലധികം ആളുകള്‍ ബാറില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം കൂടുതലാകാനുള്ള സാധ്യതയാണ് പൊലീസ് പറയുന്നത്.
പോലീസിനെ ഉദ്ധരിച്ച് ബിബിസിയും സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായും പരിക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീ ആളി പടരുന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ സ്വിസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
അന്വേഷണത്തിന്റെ തുടക്കത്തിലാണ് തങ്ങളെന്നാണ് പൊലീസ് പറയുന്നത്. വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന അന്താരാഷ്ട്ര പ്രശസ്തമായ സ്കീ റിസോര്‍ട്ടാണിത്.
Content Summary; Several people have been killed and others injured in explosion in Swiss ski resort bar
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.