June 18, 2026 |
Share on

ചീഫ് സെക്രട്ടറി കള്ളനും വഞ്ചകനുമെന്നു ടിഎച്ച് മുസ്തഫ

അഴിമുഖം പ്രതിനിധിചീഫ് സെക്രട്ടറി ജിജി തോംസണ്‍ കള്ളനും വഞ്ചകനും ആണെന്ന് മുന്‍ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ. പാമോലിന്‍ കരാര്‍ ഉണ്ടാക്കിയത് ജിജി തോംസണ്‍ ആണെന്നും മുസ്തഫ ആരോപിച്ചു. ക്യാബിനറ്റ് തീരുമാനം വരുന്നതിനു മുമ്പ് അന്നത്തെ സിവില്‍ സപ്ലൈസ് എംഡിയായിരുന്ന ജിജി തോംസണ്‍ സ്വന്തം ഇഷ്ടപ്രകാരം മലേഷ്യയില്‍ പോവുകയും കരാര്‍ ഉണ്ടാക്കുകയുമായിരുന്നു. താനും കരുണാകരനും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വൈരത്തിന്റെ ഇരകളാണെന്നും പാമോലിന്‍ കേസില്‍ തങ്ങള്‍ പ്രതികളാകുന്നതിന് കാരണവും അതാണെന്നും മുസ്തഫ ഏഷ്യാനെറ്റിന്റെ ന്യൂസ് അവറില്‍ പങ്കെടുത്തുകൊണ്ട് ആരോപിച്ചു. ജിജി […]

അഴിമുഖം പ്രതിനിധി

ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കള്ളനും വഞ്ചകനും ആണെന്ന് മുന്‍ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ. പാമോലിന്‍ കരാര്‍ ഉണ്ടാക്കിയത് ജിജി തോംസണ്‍ ആണെന്നും മുസ്തഫ ആരോപിച്ചു. ക്യാബിനറ്റ് തീരുമാനം വരുന്നതിനു മുമ്പ് അന്നത്തെ സിവില്‍ സപ്ലൈസ് എംഡിയായിരുന്ന ജിജി തോംസണ്‍ സ്വന്തം ഇഷ്ടപ്രകാരം മലേഷ്യയില്‍ പോവുകയും കരാര്‍ ഉണ്ടാക്കുകയുമായിരുന്നു. താനും കരുണാകരനും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വൈരത്തിന്റെ ഇരകളാണെന്നും പാമോലിന്‍ കേസില്‍ തങ്ങള്‍ പ്രതികളാകുന്നതിന് കാരണവും അതാണെന്നും മുസ്തഫ ഏഷ്യാനെറ്റിന്റെ ന്യൂസ് അവറില്‍ പങ്കെടുത്തുകൊണ്ട് ആരോപിച്ചു. ജിജി തോംസണും ഉമ്മന്‍ ചാണ്ടിയും കെഎസ്‌യുവില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവരാണെന്നും മുസ്തഫ പറഞ്ഞു.

1992 ല്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയില്‍ പറയുകയുണ്ടായിരുന്നു. തന്റെ അഭിപ്രായവ്യത്യാസം അന്നുതന്നെ രേഖപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കുന്നു. ജിജി തോംസന്റെ ഈ വിവാദ പരമാര്‍ശത്തോടുള്ള പ്രതികരണമായിരുന്നു മുസ്തഫയില്‍ നിന്നുണ്ടായ രൂക്ഷമായ പ്രതികരണം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×