June 04, 2026 |
Share on

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന്; വോട്ടെണ്ണല്‍ 8 ന്

ത്രികോണ മത്സരത്തിനാകും ഇക്കുറി ഡല്‍ഹി വേദിയാകുക

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. ഡല്‍ഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്കായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടവും നിലവില്‍ വന്നു.delhi assembly election date announced

ആകെ സീറ്റുകളില്‍ 12 എണ്ണം സംവരണ സീറ്റുകളാണ്. ഏഴാം ഡല്‍ഹി നിയമസഭായുടെ കാലാവധി ഫെബ്രുവരി 15 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ ആകെ 1.55 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2.08 ലക്ഷം പേര്‍ കന്നി വോട്ടര്‍മാരാണ്. 1.09 ലക്ഷം വോട്ടര്‍മാര്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. 13,033 പോളിങ് ബൂത്തുകളാകും ഒരുക്കുക. മുഴുവന്‍ ബൂത്തുകളിലും ക്യാമറ അടക്കമുള്ള സംവിധാനങ്ങളും ഉണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്.

ത്രികോണ മത്സരത്തിനാകും ഇക്കുറി ഡല്‍ഹി വേദിയാകുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കി കഴിഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്മി പാര്‍ട്ടി. ഇതിനായി 70 സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെയും നിശ്ചയിച്ചു കഴിഞ്ഞു. 29 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപിയും 48 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസും പുറത്തുവിട്ടിട്ടുണ്ട്.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി 2015 ല്‍ 67 സീറ്റുകളും 2020 ല്‍ 62 സീറ്റുകളും നേടിയാണ് അധികാരത്തിലെത്തിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഒറ്റ അക്കത്തില്‍ ഒതുങ്ങിയ ബിജെപി 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്തിന്റെ അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസാകട്ടെ 2024 ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ശേഷമാണ് ഇക്കുറി ഒറ്റയ്ക്ക് മത്സരിക്കുന്നത്.

മദ്യനയ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് അടുത്തിടെയാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഡല്‍ഹിയിലെ ജനങ്ങള്‍ തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്നും തുടര്‍ഭരണം ലഭിക്കുമെന്നുമാണ് കെജ്രിവാള്‍ ഉറപ്പിച്ച് പറയുന്നത്. ഇക്കുറി ഭരണം പിടിക്കാന്‍ സ്ത്രീകളെയും പ്രായമായവരെയും ലക്ഷ്യമിട്ട് നിരവധി ക്ഷേമ പദ്ധതികള്‍ക്കാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്.

അതേസമയം, ഇവിഎം അട്ടിമറി ആരോപണങ്ങള്‍ വേദനാജനകമാണെന്ന് കമ്മീഷന്‍ രാജീവ് കുമാര്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ വോട്ടെണ്ണലിന്റെ വേഗം കുറച്ചു. ചോദ്യം ചെയ്യാനുള്ള അവകാശം അടിസ്ഥാനരഹിതമായ പ്രചാരണം നടത്താനുള്ള അവകാശമല്ല. വോട്ടര്‍മാരെ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണ്. പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുണ്ട്. വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടത്താനോ ഹാക്ക് ചെയ്യാനോ ആവില്ല. വോട്ടെടുപ്പിന് മുമ്പും ശേഷവും ഇവിഎം പരിശോധിക്കാറുണ്ട്. ഇവിഎം അട്ടിമറി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എല്ലാ പരാതികള്‍ക്കും ആരോപണങ്ങള്‍ക്കും കമ്മീഷന്റെ കൈയ്യില്‍ ഉത്തരമുണ്ട്. മറുപടിക്ക് അവസരം നല്‍കാതെ വോട്ടര്‍പട്ടികയില്‍ നിന്ന് ആരെയും ഒഴിവാക്കാറില്ലെന്നും കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.delhi assembly election date announced

Content Summary: delhi assembly election date announced

delhi assembly election aravind kejriwal am admi bjp congress latest news 

Leave a Reply

Your email address will not be published. Required fields are marked *

×