ഉത്തര്‍പ്രദേശില്‍ നിലവില്‍ വോട്ടേഴ്സ് കാര്‍ഡും അവിടത്തെ വോട്ടര്‍ പട്ടികയില്‍ പേരുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ബീഹാറിലെ നിയമസഭ മണ്ഡലത്തില്‍ വോട്ട്. ബീഹാറിലെ വാല്‍മീകി നഗര്‍ എന്ന ഒറ്റമണ്ഡലത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുതായി തയ്യാറാക്കിയ വോട്ടര്‍പട്ടിക പരിശോധിച്ചപ്പോഴാണ് ഇത്രയും വ്യാജവോട്ടുകള്‍ റിപ്പോര്‍ട്ടേഴസ് കളക്ടീവിന്റെ മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയിലെ അതേ വിശദാംശങ്ങളും വിവരണങ്ങളും ബീഹാറിലെ വാല്‍മീകി നഗര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലുമുള്ള ആയിരത്തിലധികം വോട്ടുകള്‍ ഞങ്ങള്‍ കണ്ടെത്തി. അതുകൂടാതെ ചെറിയ വ്യത്യാസങ്ങളോടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളും ബീഹാറിലെ പുതിയ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ 5000-ല്‍ അധികം സംശയാസ്പദമായവും വ്യാജമായതുമായ ഇരട്ട വോട്ടുകള്‍ ഈ പുതിയ വോട്ടര്‍ പട്ടികയിലുണ്ട.് ഇതിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഉത്തര്‍പ്രദേശിലും ബീഹാറിലും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്. നിയമവിരുദ്ധമായ, ഈ വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കള്ളവോട്ടുകള്‍ നടക്കുന്നത്. രണ്ട് തിരഞ്ഞെടുപ്പ് കാര്‍ഡുകള്‍ ഒരാള്‍ക്കുണ്ടാകുന്നത് നിയമവിരുദ്ധമാണ്.
ആയിരത്തിലേറെ വോട്ടുകള്‍ യു.പി.യിലേതും ബീഹാറിലേതും പൂര്‍ണമായും ഒരേപോലെ ആണ്. സമ്മതിദായകരുടെ പേര്, വയസ്, ബന്ധുക്കളുടെ പേര് എന്നിവ രണ്ട് രണ്ട് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലും ഒന്ന് തന്നെ. വിലാസം മാത്രം വ്യത്യസ്തം. ആയിരത്തിലധികം കേസുകളില്‍ സമ്മതിദായകരുടെ പേരിലും ബന്ധുക്കളുടെ പേരിലും ചില സ്പെല്ലിങ് വ്യത്യാസങ്ങളുണ്ടാകും. ചിലയിടങ്ങില്‍ പ്രായം ഒരു വയസുമുതല്‍ നാല് വയസുവരെ വ്യത്യസ്തമായിരിക്കും. ഈ വര്‍ഷം ഒക്ടോബര്‍-നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ട ബീഹാറിലെ 243 മണ്ഡലങ്ങില്‍ റിപ്പോര്‍ട്ടേഴസ് കളക്ടീവ് പുതുക്കിയ വോട്ടര്‍ പട്ടിക പരിശോധിച്ച ആദ്യത്തെ മണ്ഡലമാണ് വാല്‍മീകി നഗര്‍.
ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ നിലവിലുള്ള ക്രമക്കേടുകള്‍ മാറ്റി, പ്രവാസികളേയും അനധികൃത കുടിയേറ്റക്കാരേയും ഒഴിവാക്കാനുളള പരിപാടിയാണ് എസ്.ഐ.ആര്‍ (സര്‍) എന്നറിയപ്പെടുന്ന പ്രത്യേക തീവ്ര പരിശോധന എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദത്തെ സംശയത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്നതാണ് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് വാല്‍മീകി നഗറില്‍ നിന്ന് മാത്രം ശേഖരിച്ച വിവരങ്ങള്‍. ഈ ആയിരക്കണക്കിനു്ളള സംശയാസ്പദമായ ഇരട്ട വോട്ടുകള്‍ രണ്ട് സംസ്ഥാനത്തും തിരിച്ചറിയാല്‍ കാര്‍ഡുകളുള്ള ശരിക്കുമുള്ള ആളുകളാണോ അതോ പൂര്‍ണമായും തട്ടിപ്പാണോ? ഇവര്‍ ഇപ്പോള്‍ ബീഹാറിലെ വോട്ടര്‍പട്ടികയില്‍ കടന്ന് കൂടിയതാണോ? അതോ മുന്‍കാലങ്ങളിലും ഉണ്ടായിരിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരെ മാറ്റാനായി വിട്ടുപോയതാണോ? ഇതിന് താഴെതട്ടില്‍ വലിയ അന്വേഷണവും പരിശോധനയും ആവശ്യമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക തീവ്ര പരിശോധനവും പുതുക്കലും നടത്തുണ്ട് എന്നാണ് പറഞ്ഞത്. പക്ഷേ പുതുക്കിയ വോട്ടര്‍ പട്ടികയിലാണ് ഞങ്ങളീ പ്രശ്നങ്ങള്‍ കണ്ടെത്തിത്. പുതിക്കിയ വോട്ടര്‍പട്ടിക കുറ്റമറ്റതാണെന്നാണ് സുപ്രീം കോടതിയിലും പൊതുജനങ്ങള്‍ക്ക് മുമ്പാകെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡല്‍ഹിയിലെ ആസ്ഥാനത്തും ബീഹാര്‍ ഓഫീസിലും രേഖാമൂലം ഞങ്ങള്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് കമ്മീഷന്‍ മറുപടി നല്‍കിയില്ല. കമ്മീഷന്റെ പി.ആര്‍ ഓഫീസര്‍ അശോക് ഗോയല്‍ ഫോണിലൂടെ പറഞ്ഞത് ‘ഏതെങ്കിലും തരത്തിലുള്ള പരാതികളോ പിശകുകളോ ഉണ്ടെങ്കില്‍ പരിഹാരിക്കുനുള്ള സമയമുണ്ട്.’-എന്നാണ്. ഇത് കരട് പട്ടികയാണ് എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ വാല്‍മീകി നഗറിലോ ബീഹാറിലെ മറ്റ് മണ്ഡലങ്ങളിലോ ഇത്തരത്തില്‍ കണ്ടെത്തിയ സംശയാസ്പദമായ വോട്ടുകള്‍, തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവാക്കുക എന്നത് അസാധ്യമായ കാര്യമാണ്. പുതിയ വോട്ടര്‍ പട്ടികയിലുള്ള മിക്കവാറും പേരുകള്‍ക്ക് വേണ്ടത്ര രേഖകളില്ല. തിരഞ്ഞെടുപ്പ്ദ കമ്മീഷന്റെ നിയമാവലികള്‍ അനുസരിച്ച വ്യാജ ഇരട്ട വോട്ടുകള്‍ ഒഴിവാക്കണമെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ പരിശോധനകള്‍ ആവശ്യമാണ്. ന്യായമായും പട്ടികയില്‍ പെടുന്നവര്‍ക്കാകട്ടെ തിരഞ്ഞെടുപ്പ് ക്മ്മീഷന്‍ ഉത്തരവിട്ട മുപ്പത് ദിവസത്തെ ദ്രുതപരിപാടിയിലൂടെ, രേഖകളിള്‍ ബോധ്യപ്പെടുത്തി ഉറപ്പ് വരുത്തണം.
ജൂണ്‍ 24നാണ് ബീഹാറിലെ വോട്ടര്‍പട്ടിക 90 ദിവസം കൊണ്ട് ഉടച്ച് വാര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. ഈ പ്രക്രിയ തികച്ചും സംശയാസ്പവും അതിന്റെ ഉദ്യേശശുദ്ധി പ്രശ്നമാണെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു. പ്രത്യേകിച്ചും ജനങ്ങളുടെ പൗരത്വം, ഐഡന്റിറ്റി, വിലാസം എന്നിവക്കുള്ള തെളിവ് 30 ദിവസം കൊണ്ട് ഹാജറാക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. തുടര്‍ന്ന് ഒരുമാസം കൂടി ഇതിന് അനുവദിച്ചു. ഓഗസ്റ്റ് ഒന്നിനാണ് ബീഹാര്‍ സമ്മതീദായകരുടെ കരട് പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടത്. അപ്പോള്‍ മുതല്‍ റിപ്പോര്‍ട്ടേഴസ് കളക്ടീവിന്റെ ഒരു സംഘം കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതാണ്. ഇതിന്റെ ഡിജിറ്റല്‍ പട്ടികയിലെ ഹിന്ദി ഫോണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അത് പരിശോധിക്കുക എന്നത് കഠിനമായ പണിയായിരുന്നു.
ഞങ്ങള്‍ വാല്‍മീകിനഗര്‍ ആദ്യം പരിശോധിക്കാനുള്ള കാരണം തന്നെ ആ മണ്ഡലത്തില്‍ ധാരാളം വ്യാജവോട്ടര്‍മാരുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ്. ഉത്തര്‍പ്രദേശിലെ സിസ്വ, പദ്റുനാ,ഖഡ്ഡ എന്നീ മണ്ഡലങ്ങളുടെ അതിര്‍ത്തിയാണ് വാല്‍മീകി നഗര്‍. തുടര്‍ന്ന ഈ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പേരുള്‍ വാല്‍മീകി നഗറിലെ വോട്ടര്‍മാരുടെ പേരുകളും ചേര്‍ത്ത് വച്ച് പരിശോധിച്ചു. ആദ്യം നൂറ് ശതമാനം സാമ്യമുള്ള വിവരങ്ങളാണ് നോക്കിയത്. അപ്പോള്‍ തന്നെ ആയിരത്തിലധികം പേരെ കണ്ടെത്തി. ഉദാഹരണത്തിന് വാല്‍മീകി നഗറിലെ ഛേഡി റാം എന്ന വോട്ടര്‍ക്ക് 45 വയസ്, ബന്ധുവിന്റെ പേര് സുഖ്ല്‍ റാം. കൂടാതെ തിരഞ്ഞെടുപ്പിന്റെ കാര്‍ഡിന്റെ നമ്പറുമുണ്ട്. ഉത്തര്‍പ്രദേശിലെ ഖഡ്ഡ മണ്ഡലത്തില്‍ മറ്റൊരു കാര്‍ഡ് നമ്പറില്‍ 45 വയസുള്ള ഛേഡി റാമിനെ കാണാം. ബന്ധുവിന്റെ പേര് സുഖ്ല്‍ റാം എന്ന് തന്നെ.
വാല്‍മീകി നഗറിലുള്ള 33 വയസുള്ള ശബ്നം ഖട്ടൂണ്‍ യു.പിയിലെ മഹാരാജ്ഗ്ഞ്ച് ജില്ലയിലെ സിസ്വ മണ്ഡലത്തിലും ഉണ്ട്. കാര്‍ഡ് നമ്പറുകള്‍ വ്യത്യസ്തമാണെങ്കിലും ബന്ധുവിന്റെ പേര് ഇഷ്ടേയത് അഹ്‌മദ് എന്നാണ്. ഖട്ടൂണിന്റെയും ഇഷ്ടേയതിന്റേയും സ്പെല്ലിങില്‍ ഒരക്ഷരം വീതം മാറ്റമാണ്. യു.പിയില്‍ പ്രായം 33 പകരം 34-ആണ്. റാം നാരായണ്‍ യാദവ് പദ്രൂണ മണ്ഡലത്തിലാണ് യു.പിയിലുള്ളത്. നാരായണ്‍ എന്നതിന്റെ സ്പെല്ലിങ്കില്‍ ചെറിയ മാറ്റം. പ്രായം 39 ന് പകരം 38. പിതാവിന്റെ പേര് ഒന്നുതന്നെ.
ഈ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നേരത്തേ ഉണ്ടായിരുന്നതാണോ? പിന്നെ എന്തുകൊണ്ട് പുതിയ പരിശോധനകള്‍ കണ്ടെത്തി ഒഴിവാക്കിയില്ല? ഇനിയെങ്ങനെ ഈ പ്രശ്നങ്ങള്‍ പരിശോധിച്ച് ഒഴിവാക്കും? ‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം കുഴിച്ച കുഴിലാണിപ്പോള്‍’-വിരമിച്ച ഒരു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ”വോട്ടര്‍ പട്ടികയില്‍ തെറ്റുകള്‍ വരിക സാധാരണമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച പ്രത്യേക തീവ്രപരിശോധന തിരുത്തലിന് കൂടുതല്‍ സമയം നില്‍കിയിരുന്നുവെങ്കില്‍ ഈ അബദ്ധങ്ങള്‍ വലിയ തോതില്‍ ഒഴിവാക്കാമായിരുന്നു. ബീഹാറില്‍ ജില്ലാ ഭരണാധികാരികള്‍ക്ക് കോടിക്കണക്കിന് മനുഷ്യരുടെ രേഖകള്‍ പരിശോധിച്ച് 30 ദിവസം കൊണ്ട് ഒരോ കേസുകളിലും വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് മാറ്റുന്നതിന് പ്രത്യേകം ഉത്തരവുകള്‍ എഴുതി ഉണ്ടാക്കണം. അതൊരു നിയമാനുസൃതമായ പ്രക്രിയയാണ്. അല്ലെങ്കില്‍ പട്ടിക അതേ പടി തുടരട്ടേ എന്ന് വിചാരിക്കാനേ അവര്‍ക്ക് കഴിയൂ. അത്തരം സന്ദര്‍ഭങ്ങളിലെന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ക്കൂഹിക്കാവുന്നതേ ഉള്ളൂ’-അദ്ദേഹം പറഞ്ഞു. Election fraud: Thousands of people on the voter list in Uttar Pradesh also have votes in Bihar
Content Summary: Election fraud: Thousands of people on the voter list in Uttar Pradesh also have votes in Bihar