June 05, 2026 |
Share on

ജനങ്ങളെ മരിക്കാന്‍ വിടാന്‍ എന്റെ ദേശാഭിമാനം അനുവദിക്കുന്നില്ല

നോട്ട് നിരോധനത്തെ തുടര്‍ന്ന് ഗ്രാമീണ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചത്തീസ്ഗഡിലെ ബസ്തറിലുള്ള ഒരു ഗ്രാമത്തില്‍ ജനങ്ങള്‍ ഭക്ഷണമില്ലാതെ വലയുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭക്ഷണം വാങ്ങാന്‍ കൈയില്‍ പണവുമില്ലാതെ വലയുകയാണവര്‍. ഈ സാഹചര്യത്തില്‍ ഒരു പൊതുമേഖല ബാങ്കിന്റെ ഗ്രാമീണശാഖയില്‍ ജോലി ചെയ്യുന്ന ആള്‍ എന്ന് പരിചപ്പെടുത്തി വിഎം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഗ്രാമീണ ഇന്ത്യയുടെ ദുരിതത്തിന്റെ നേര്‍കാഴ്ചയായി മാറുകയാണ്. ‘നാളെ മറ്റൊരു അമ്മയോട് അവരുടെ കുട്ടിയെ ചികിത്സിക്കാന്‍ പണം കൊടുക്കാന്‍ ബാങ്കില്‍ ഇല്ലെന്ന് […]

നോട്ട് നിരോധനത്തെ തുടര്‍ന്ന് ഗ്രാമീണ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചത്തീസ്ഗഡിലെ ബസ്തറിലുള്ള ഒരു ഗ്രാമത്തില്‍ ജനങ്ങള്‍ ഭക്ഷണമില്ലാതെ വലയുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭക്ഷണം വാങ്ങാന്‍ കൈയില്‍ പണവുമില്ലാതെ വലയുകയാണവര്‍. ഈ സാഹചര്യത്തില്‍ ഒരു പൊതുമേഖല ബാങ്കിന്റെ ഗ്രാമീണശാഖയില്‍ ജോലി ചെയ്യുന്ന ആള്‍ എന്ന് പരിചപ്പെടുത്തി വിഎം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഗ്രാമീണ ഇന്ത്യയുടെ ദുരിതത്തിന്റെ നേര്‍കാഴ്ചയായി മാറുകയാണ്.

‘നാളെ മറ്റൊരു അമ്മയോട് അവരുടെ കുട്ടിയെ ചികിത്സിക്കാന്‍ പണം കൊടുക്കാന്‍ ബാങ്കില്‍ ഇല്ലെന്ന് പറയേണ്ടി വന്നാല്‍ ഞാന്‍ തകര്‍ന്നുപോകും. നാളത്തെ ക്യൂവില്‍ മറ്റൊരു വൃദ്ധ തണുത്തുവിറച്ച് നില്‍ക്കുന്നത് കണ്ടാല്‍, എന്റെ ഹൃദയം തകര്‍ന്നു പോകും……കള്ളപ്പണം എന്നത് ഭാവശൂന്യയ്ക്കുള്ള ഒഴിവുകഴിവല്ല. ഇതാണ് ദേശഭക്തിയെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടെങ്കില്‍ ദേശാഭിമാനം പോയി തുലയട്ടെ. ഒരു ‘വലിയ ശരിക്കായി’ ജനങ്ങള്‍ മരിക്കാന്‍ അനുവദിക്കാന്‍ എന്റെ ദേശാഭിമാനം അനുവദിക്കുന്നില്ല,’ എന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 5000 ത്തിലേറെ പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *

×