ഓം ബിർള സ്പീക്കർ ആയതോടെ ഇനി എല്ലാ കണ്ണുകളും ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കാണ്. പ്രതിപക്ഷത്തിന് കഴിഞ്ഞ രണ്ട് തവണയും സ്പീക്കർ പദവി നൽകിയിട്ടില്ല. ലോകസഭയിൽ പ്രതിപക്ഷത്തിൻ്റെ അംഗബലം കൂടി വർധിച്ചതോടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ ഓരോരുത്തരും. 17-ാം ലോക്സഭയിൽ 2019-24 വരെയുള്ള കാലയളവിൽ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരുന്നില്ല. ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ എം തമ്പി ദുരൈ ആയിരുന്നു 16-ാം ലോകസഭയുടെ ഡെപ്യൂട്ടി സ്പീക്കർ. സർക്കാർ പതിവ് രീതി പിന്തുടരുകയും പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുകയും ചെയ്താൽ, എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥിയെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ചൊവ്വാഴ്ച പറഞ്ഞു. deputy speaker
1990 മുതൽ 2014 വരെ തുടർച്ചയായി ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് തന്നെ ആയിരുന്നു.
സ്പീക്കർ സ്ഥാനാർത്ഥിയായ ഓം ബിർളയ്ക്ക് വേണ്ടി പ്രതിപക്ഷത്തിൻ്റെ പിന്തുണ സർക്കാർ തേടിയിട്ടുണ്ട്, എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെക്കുറിച്ച് യാതൊരു ഉറപ്പും നൽകാൻ സർക്കാർ തയ്യാറായില്ല. ഇക്കാരണത്താൽ, സ്പീക്കർ സ്ഥാനാർത്ഥിയായി കോൺഗ്രസിലെ കെ സുരേഷിനെ നോമിനേറ്റ് ചെയ്ത് മത്സരം സൃഷ്ടിക്കാൻ ഇന്ത്യാ ബ്ലോക്ക് തീരുമാനിച്ചു.
ഡെപ്യൂട്ടിറെ സ്പീക്കറെ ക്കുറിച്ച് ഭരണഘടനയിൽ എന്താണ് പറയുന്നത്?
ആർട്ടിക്കിൾ 95 (1) പ്രകാരം പ്രകാരം സ്പീക്കർ സ്ഥാനം ഒഴിഞ്ഞാൽ ഡെപ്യൂട്ടി സ്പീക്കർ സ്പീക്കറുടെ ചുമതലകൾ ഏറ്റെടുക്കും. സഭയിൽ അധ്യക്ഷനാകുമ്പോൾ ഡെപ്യൂട്ടി സ്പീക്കർക്കും സ്പീക്കറുടെ അതേ പൊതു അധികാരങ്ങളുണ്ട്. നിയമങ്ങൾ പ്രകാരം സ്പീക്കറിനുള്ള എല്ലാ വിധ അധികാരങ്ങളും ഡെപ്യൂട്ടി സ്പീക്കർ ചുമതലയിലായിരിക്കുമ്പോഴും ലഭിക്കും. ആർട്ടിക്കിൾ 93 പ്രകാരം സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും എത്രയും വേഗം നിയമിക്കുകയും യോഗ്യരായ രണ്ട് അംഗങ്ങളെ വേഗത്തിൽ ഹൗസ് ഓഫ് പീപ്പിൾ എത്രയും പെട്ടന്ന് തെരഞ്ഞെടുക്കണം എന്നാണ്.
ഭരണഘടന പ്രകാരം ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണോ?
നിയമനങ്ങൾ നടത്തുന്നതിനുള്ള സമയപരിധി ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ല. ഇത് ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം വൈകിപ്പിക്കാനോ ഒഴിവാക്കാനോ സർക്കാരുകളെ സഹായിക്കും. ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായ പ്രകാരം, ആർട്ടിക്കിൾ 93, 178, എത്രയും വേഗം എന്ന വാക്കുകളാണ് ഉപയോഗിക്കുന്നത്, അതിനാൽ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കുന്നത് നിർബന്ധമാണെന്നും അത് എത്രയും വേഗം നടപ്പാക്കണം എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൻ്റെ നിയമങ്ങൾ എന്തൊക്കെയാണ്?
പുതിയ സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ തെരഞ്ഞെടുക്കുന്നതാണ് സാധാരണ രീതി. ആദ്യ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെങ്കിലും ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് സാധാരണയായി രണ്ടാം സമ്മേളനത്തിലാണ് നടക്കുക. പൊതുവായി പറഞ്ഞാൽ, ലോകസഭയിലും സംസ്ഥാന അസംബ്ലികളിലും പുതിയ സഭയുടെ ആദ്യ സെഷനിൽ സ്പീക്കറെ തെരഞ്ഞെടുക്കുന്നതാണ് പതിവ്. ഒഴിവാക്കാനാകാത്ത കാരണങ്ങളില്ലാത്ത പക്ഷം ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് സാധാരണഗതിയിൽ രണ്ടാം സമ്മേളനത്തിനപ്പുറം വൈകില്ല.
ലോകസഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ 8-ാം ചട്ടപ്രകാരമാണ് സഭയിൽ, ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. 8-ാം ചട്ടം അനുസരിച്ച്, സ്പീക്കർ നിശ്ചയിക്കുന്ന തീയതിയിലാണ് ഡെപ്യൂട്ടി സ്‌പീക്കറുടെ തെരെഞ്ഞെടുപ്പ് നടക്കുക. പേര് നിർദേശിക്കുന്ന പ്രമേയം അംഗീകരിച്ചുകഴിഞ്ഞാൽ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കും. ശേഷം, സഭ പിരിച്ചുവിടുന്നത് വരെ ഡെപ്യൂട്ടി സ്പീക്കർ ഓഫീസിൽ തുടരുകയാണ് പതിവ്.
എത്ര തവണ പ്രതിപക്ഷത്തിന് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ പദവി ലഭിച്ചിട്ടുണ്ട്?
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ-1 (2004-09), യുപിഎ-രണ്ട് (2009-14) സർക്കാരുകളുടെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനായിരുന്നു. 1999 മുതൽ 2004 വരെ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസിൻ്റെ പിഎം സയീദ് ആ സ്ഥാനം വഹിച്ചിരുന്നു. 1998 മുതൽ 1999 വരെയുള്ള ബിജെപി സർക്കാരിൻ്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ കൂടിയായിരുന്നു സയീദ്.
1997 മുതൽ 1998 വരെ ഐ കെ ഗുജ്‌റാൾ നയിച്ച യുണൈറ്റഡ് ഫ്രണ്ട് സർക്കാരിൻ്റെ കാലത്ത് ഒരു ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരുന്നില്ല. 1996 മുതൽ 1997 വരെ എച്ച് ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോൾ ബിജെപിയുടെ സൂരജ് ഭാൻ ആ സ്ഥാനം വഹിച്ചു. പത്താം ലോകസഭയിൽ (1991-96), പി വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ബിജെപിയിലെ എസ് മല്ലികാർജുനയ്യ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ചന്ദ്രശേഖർ പ്രധാനമന്ത്രിയായ സമയം (1990-91) ശിവരാജ് പാട്ടീൽ (കോൺഗ്രസ്) ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ചു.
എട്ടാം ലോകസഭയിൽ (1984-89) രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ എഐഎഡിഎംകെയുടെ തമ്പി ദുരൈ ആദ്യമായി ഡെപ്യൂട്ടി സ്പീക്കറായി. ഡിഎംകെയുടെ ജി ലക്ഷ്മണൻ 1980 മുതൽ 1984 വരെ ഇന്ദിരാഗാന്ധി സർക്കാരിൽ ഡെപ്യുട്ടി സ്പീക്കർ സ്ഥാനം വഹിച്ചു. ഈ പാർട്ടികളെല്ലാം അക്കാലത്ത് കോൺഗ്രസിൻ്റെ സഖ്യകക്ഷികളായിരുന്നു. ജനതാ പാർട്ടി സർക്കാർ അധികാരത്തിലിരുന്ന 1977 മുതൽ 1979 വരെ കോൺഗ്രസിൻ്റെ ഗോദേ മുരഹരി ആ സ്ഥാനം വഹിച്ചു. 1969 നും 1977 നും ഇടയിൽ, ഓൾ പാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസിൻ്റെ ജി ജി സ്വെൽ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ചു. 1952 മുതൽ 1969 വരെയുള്ള കാലയളവിൽ ആദ്യത്തെ നാല് ഡെപ്യൂട്ടി സ്പീക്കർമാർ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്നുള്ളവരായിരുന്നു.
content summary; What is the deputy speaker’s role
This post was last modified on June 26, 2024 12:26 pm
Leave a Comment