2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് 3,967.14 കോടി രൂപ സംഭാവനയായി ലഭിച്ചതായി റിപ്പോർട്ട്. മുൻ വർഷത്തേക്കാൾ 87 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ബിജെപിക്ക് ലഭിച്ച മൊത്തം സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകളുടെ വിഹിതം പകുതിയിൽ താഴെയായി കുറഞ്ഞുവെന്നാണ് 2023-24 ബിജെപിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. 87% increase in BJP funding
ബിജെപിയുടെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, 2023-24 ൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചത് 1,685.62 കോടി രൂപയാണ്. ഇത് മൊത്തം സംഭാവനയുടെ 43 ശതമാനമാണ്. 2022-23 ൽ ലഭിച്ച 1,294.14 കോടി രൂപയിൽ നിന്നും കുറവാണെന്നും സംഭാവനയുടെ 61ശതമാനമാണെന്നുമാണ് ബിജെപി വാദിക്കുന്നത്.
2023 ഫെബ്രുവരിയിൽ സുപ്രീം കോടതി, ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും അത് റദ്ദാക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി1,092.15 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ 1,754.06 കോടി രൂപ ചിലവായി എന്നുമാണ് റിപ്പോർട്ട്. പരസ്യങ്ങൾക്കായി ചിലവായത് 591.39 കോടി രൂപയാണ്.
സംഭാവന ലഭിച്ചതിൽ ബിജെപിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കോൺഗ്രസ്. എന്നാൽ തിരഞ്ഞെടുപ്പ് വർഷത്തിൽ കോൺഗ്രസിന് ലഭിച്ച സംഭാവനകളിൽ വലിയ വർധനയുണ്ടായതായി പറയുന്നു. 2022-2023 ൽ 268.62 കോടി രൂപ ലഭിച്ചിരുന്നുവെന്നും 2023-2024ൽ 1,129.66 കോടി രൂപയായി ഉയർന്നുവെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 320 ശതമാനത്തിന്റെ ഉയർച്ചയാണ് കോൺഗ്രസിന് ലഭിച്ച സംഭാവനയിൽ ചൂണ്ടിക്കാണിക്കുന്നത്.
കോൺഗ്രസിൻ്റെ മൊത്തം സംഭാവനയുടെ 73 ശതമാനവും ഇലക്ടറൽ ബോണ്ടുകളാണ്. 2022-2023 ലെ 171.02 കോടിയിൽ നിന്ന് അത് 828.36 കോടി രൂപയായി ഉയർന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചെലവും മുൻ വർഷത്തെ 192.55 കോടിയിൽ നിന്ന് 619.67 കോടിയായി ഉയർന്നിരുന്നു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി അവസാനിപ്പിച്ചതോടെ, പാർട്ടികൾക്ക് അജ്ഞാത ഫണ്ടിംഗ് ലഭിച്ച അവസാന വർഷമായിരുന്നു 2024. 2019 ഏപ്രിലിനുശേഷം ബിജെപിക്ക് അജ്ഞാത ഫണ്ടിംഗ് വഴി 6,060 കോടി രൂപ ലഭിച്ചു. തൃണമൂൽ കോൺഗ്രസിന് 1,609.53 കോടിയും കോൺഗ്രസിന് 1,421.87 കോടിയും ലഭിച്ചു. മുൻ വർഷത്തെ 333.46 കോടിയിൽ നിന്ന് 646.39 കോടി രൂപയായി ഫണ്ടിങ്ങ്
ഉയർന്നുവെന്നാണ് ടിഎംസിയുടെ 2023-2024 ഓഡിറ്റ് റിപ്പോർട്ട് കാണിക്കുന്നത്. അതിൽ 95 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണ്. 87% increase in BJP funding
Content summary: 2024 Lok Sabha Elections; 87% increase in BJP funding, electoral bond share less than 50 percentage
BJP Congress Electoral bond