February 17, 2025 |
Share on

ദ ബീബി ഫയൽസ് വിലക്കി ഇസ്രയേൽ; മറ്റ് മാർ​ഗങ്ങൾ തേടി ഇസ്രയേൽ ജനത

അലക്സിസ് ബ്ലൂം ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്

ഇസ്രയേലിൽ വിലക്കേർപ്പെടുത്തിയിരിക്കുന്ന ദ ബീബി ഫയൽസ് എന്ന ഡോക്യുമെന്ററി കാണാൻ ബദൽ മാർ​ഗങ്ങൾ തേടി ഇസ്രയേലികൾ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിക്കുന്ന ഡോക്യുമെന്ററിയുടെ ഓൺലൈൻ സ്ട്രീമിങ്ങിനാണ് വിലക്ക് നേരിടുന്നത്. അലക്സിസ് ബ്ലൂം ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത ഡോക്യുമെന്റേറിയനും ഓസ്‌കാര്‍ ജേതാവുമായ അലക്‌സ് ഗിബ്നിയാണ് ഡോക്യുമെന്ററി ചെയ്യാനുള്ള ദൗത്യം അലക്‌സിസ് ബ്ലൂമിനെ ഏല്‍പ്പിച്ചത്. the bibi files

വിലക്കേർപ്പെടുത്തിയതോടെ വിപിഎൻ ഉൾപ്പെടെയുള്ള സാധ്യതകൾ ഉപയോ​ഗിച്ച് ഡോക്യുമെന്ററി കാണാനുള്ള ശ്രമം നടത്തുകയാണ് ഇസ്രയേൽ ജനത. ഡോക്യുമെന്ററിയുടെ ചില ഭാ​ഗങ്ങൾ സോഷ്യൽ മീഡിയ വഴി ലീക്കായിരുന്നു. ലീക്ക് ചെയ്യപ്പെട്ട ഭാ​ഗങ്ങൾകാകയും ജനങ്ങൾ സമൂഹ മാധ്യമങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്. ഇസ്രയേലിനെക്കുറിച്ചൊരു സിനിമ ചെയ്യണമെന്ന ലക്ഷ്യം ആദ്യം അലക്‌സ് ഗിബ്നിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ 2023 അവസാനത്തോടെയാണ് ഈയൊരു ആ​ഗ്രഹം ഗിബ്നിക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിഗ്നല്‍ മെസേജിങ് ആപ്പ് വഴി ബെഞ്ചമിൻ നെതന്യാഹു, ഭാര്യ സാറ,മകന്‍ യെയര്‍, സുഹൃത്തുക്കള്‍, എന്നിവരുമായി പൊലീസ് നടത്തിയ അഭിമുഖങ്ങള്‍ ഗിബ്നി കണ്ടെത്തിയിരുന്നു. നെതന്യാഹുവിന്റെ അഴിമതി കേസുകളുമായി ബന്ധപ്പെട്ടാണ് ഈ അഭിമുഖങ്ങള്‍ എല്ലാം നടത്തിയിരിക്കുന്നത്. എന്നാൽ തനിക്കെതിരായ അഴിമതി ആരോപണങ്ങൾ എപ്പോഴും നെതന്യാഹു നിഷേധിക്കുകയായിരുന്നു. അഴിമതിക്കേസിൽ നെതന്യാഹുവിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുന്ന രംഗങ്ങൾ ബീബി ഫയൽസ് ​ഡോക്യുമെന്ററിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള 1000ത്തിലധികം റെക്കോഡിങ്ങുകള്‍ ഗിബ്നിയുടെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ട്. നെതന്യാഹുവിനെ അഴിമതിക്കാരനും മോശക്കാരനുമാക്കി ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുമെന്ന് ഇസ്രയേല്‍ ഹയോം പേപ്പറില്‍ നിരൂപകന്‍ നിര്‍ വുള്‍ഫ് എഴുതി. എന്നാല്‍ ഇസ്രയേൽ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് ശരിയായ നീക്കമാണെന്നും അത് സെമിറ്റിക് വിരുദ്ധമല്ലെന്നും സംവിധായിക അലക്സിസ് ബ്ലും പറയുന്നു. ഡോക്യുമെന്ററി ഇസ്രയേൽ വിരുദ്ധമല്ലെന്നും അലക്സിസ് ബ്ലും വ്യക്തമാക്കി. പുതിയ ഒടിടി പ്ലാറ്റ്ഫോമായ ജോൾട്ട് ഫിലിമിൽ ഡോക്യുമെന്ററി സ്ട്രീം ചെയ്യുന്നുണ്ട്.

2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ- ഹമാസ് സംഘർഷമാണ് ബീബി ഫയൽസ് എന്ന ഡോക്യുമെന്ററി എടുക്കാൻ ​ഗിബ്നിയെ പ്രേരിപ്പിച്ചതെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് ഡോക്യുമെന്ററി ചെയ്യാനായി അലക്സിസ് ബ്ലുമിനെ ഏൽപ്പിക്കുകയായിരുന്നു. ഡോക്യുമെന്ററിയുടെ നിർമാണത്തിനായി ഇൻവെസ്റ്റി​ഗേറ്റീവ് റിപ്പോർട്ടറായ രവിവ് ഡ്രക്കറുമായി ​ഗിബ്നി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. the bibi files

Content summary: Documentary against Netanyahu banned Israel looked for other ways

Documentary Netanyahu Banned Censorship

×