June 04, 2026 |
Share on

ധര്‍മശാല ടെസ്റ്റ്; ഓസീസ് 300 നു പുറത്ത്, കുല്‍ദീപിന് നാലു വിക്കറ്റ്

ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിന് സെഞ്ച്വറി

ധര്‍മശാല ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 300 റണ്‍സിന് പുറത്തായി. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ഡേവിഡ് വാര്‍ണര്‍ മാത്യു വെയ്ഡ് എന്നിവര്‍ മാത്രമെ ഓസീസ് നിരയില്‍ തിളങ്ങിയുള്ളൂ. തന്റെ ഇരുപതാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്ത് ധര്‍മശാലയില്‍ കുറിച്ചത്. 173 പന്തില്‍ 111 റണ്‍സ് സ്മിത്ത് നേടി. ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന വാര്‍ണര്‍ ധര്‍മശാല ടെസ്റ്റില്‍ 56 റണ്‍സ് നേടി. വെയ്ഡ് 57 റണ്‍സും നേടി. മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന സ്പിന്നര്‍ കുല്‍ദീപ് യാദവ് നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. ഉമേഷ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, ജഡേജ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഒക്കീഫിയെ ശ്രേയസ് അയ്യര്‍ റണ്‍ ഔട്ടാക്കി.

പരിക്കേറ്റ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഇല്ലാതെയാണു ഇന്ത്യ മത്സരത്തിന് ഇറങ്ങിയത് അജിങ്ക്യ രഹാനെയാണ് ഈ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. കോഹ്‌ലിയുടെ പകരക്കാരനായാണ് കുല്‍ദീപ് യാദവ് കളിക്കാനിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

×