ധർമ്മസ്ഥല; പരാതിക്കാരനെ ഭീഷണിപ്പെടുത്തി, അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്

ആരോപണം നിഷേധിച്ച് എസ്ഐടി

ധർമ്മസ്ഥല കൊലപാതക പരമ്പര പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്. കേസിലെ പരാതിക്കാരനും സാക്ഷിയുമായ ശുചീകരണ തൊഴിലാളിയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നൽകിയത്. അന്വേഷണ സംഘത്തിലെ മഞ്ജുനാഥ ഗൌഡയെന്ന അന്വേഷണ ഉദ്യോഗസ്ഥനെതിരെയാണ് അഭിഭാഷകൻ്റെ പരാതി. ധർമ്മസ്ഥല കൂട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ മഞ്ജുനാഥ ഗൌഡ പരാതിക്കാരനെ സമീപിച്ച് ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.

എന്നാൽ ആരോപണം നിഷേധിച്ച് കൊണ്ടാണ് എസ്ഐടി ഉദ്യോഗസ്ഥൻ രംഗത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ ഒരു സംഭവമുണ്ടായിട്ടില്ലെന്നും. ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 1 വെള്ളിയാഴ്ച ബൽത്തങ്ങാടിയിലെ എസ്ഐടി ഓഫീസിൽ വച്ചാണ് പരാതിയ്ക്ക് അടിസ്ഥാനമായ സംഭവമുണ്ടായതെന്ന് അഭിഭാഷക അനന്യ ഗൌഡ തന്റെ പരാതിയിൽ വ്യക്തമാക്കി. മഞ്ജുനാഥ ഗൌഡ പരാതിക്കാരന്റെ മൊഴി തന്റെ മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. ആരോപിതനായ ഉദ്യോഗസ്ഥനെ എസ്ഐടിയിൽ മാറ്റണമെന്നും അഭിഭാഷക ആവശ്യപ്പെട്ടതായി ചില ദേശീയ മാധ്യണങ്ങൾ റിപ്പോർട്ട് ചെയ്തു. ധർമ്മസ്ഥല സ്റ്റേഷനിൽ നൽകിയ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടതിന് പുറമേ പരാതി പിൻവലിക്കാൻ പരാതിക്കാരൻ തയ്യാറാണെന്ന് പ്രചരിപ്പതായും പരാതിയിൽ വ്യക്തമാക്കുന്നു.

അടച്ചിട്ട് മുറിയിൽ വച്ചാണ് ഉദ്യോഗസ്ഥൻ സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. പരാതിയുമായി മുന്നോട്ട് പോയാൽ അറസ്റ്റ് ഉണ്ടാകുമെന്നും ഇനിയുള്ള കാലം ജയിലിൽ കഴിയേണ്ടി വരുമെന്നും മഞ്ജുനാഥ ഗൌഡ പരാതിക്കാരനോട് പറഞ്ഞു. തുടർന്ന് ഇയാളെക്കൊണ്ട് മൊഴി മാറ്റി പറയിപ്പിച്ച് വീഡിയോ റെക്കോർഡ് ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ധർമ്മസ്ഥലയിലെ കൊലപാതക പരമ്പരയെ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഒമ്പത്, പത്ത് സ്പോട്ടുകളിലാണ് ഇന്ന് പരിശോധന തുടരുകയാണ്. ഒമ്പത് , പത്ത് സ്പോട്ടുകളിലായിരിക്കും ഇന്ന് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥികളുടെ ഫോറൻസിക് ഫലം എസ്ഐടിയ്ക്ക് കൈമാറും.

content summary: Dharmasthala mass burial case: SIT officer accused of intimidating complainant

This post was last modified on August 2, 2025 2:29 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment