December 13, 2024 |

ഡിജിറ്റല്‍ അറസ്റ്റ്; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

ഇഡി ശനിയാഴ്ച ഒരു പുറപ്പെടുവിച്ച പ്രസ്താവന അനുസരിച്ച്, സാധാരണക്കാരെ കബളിപ്പിച്ച എട്ട് പ്രതികൾക്കെതിരെ പരാതി നൽകി

ഡിജിറ്റൽ അറസ്റ്റുകളുടെ തട്ടിപ്പിനെതിരെ ജാഗ്രത പുലർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെ, ഇത്തരത്തിൽ ഒരു കേസിൽ ഇഡി കുറ്റപത്രം സമർപ്പിക്കുകയും 14C പുറപ്പെടുവിക്കുകയും ചെയ്തു. digital arrest; ED files charge sheet, 14C issues fresh advisory

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശനിയാഴ്ച ഒരു പുറപ്പെടുവിച്ച പ്രസ്താവന അനുസരിച്ച്, വ്യാജ ഐപിഒ അലോട്ട്‌മെന്റുകളിലൂടെ സാധാരണക്കാരെ കബളിപ്പിച്ച എട്ട് പ്രതികൾക്കെതിരെ കഴിഞ്ഞ മാസം ബെംഗളൂരുവിലെ പിഎംഎൽഎ കോടതിയിൽ പ്രോസിക്യൂഷൻ പരാതി നൽകിയിരുന്നു.

വ്യാജ സ്‌റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളും ഡിജിറ്റൽ അറസ്റ്റ് സ്‌കീമുകളും ഉൾപ്പെടുന്ന സൈബർ തട്ടിപ്പുകളുടെ ഒരു വലിയ ശൃംഖലയാണിത്. തട്ടിപ്പ് പ്രധാനമായും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നടക്കുന്നത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

‘പിഗ് ബുച്ചറിംഗ്’ (ഇരകളെ തങ്ങളുടെ പദ്ധതിയിലേക്ക് ആകർഷിക്കുന്നതിനും, വിശ്വാസ്യത വർധിപ്പിക്കുന്നതിനുമായി തട്ടിപ്പുകാർ ആദ്യം കുറച്ച് ലാഭം നൽകുന്നു) തട്ടിപ്പുകൾ എന്നറിയപ്പെടുന്ന സ്‌റ്റോക്ക് മാർക്കറ്റ് നിക്ഷേപ തട്ടിപ്പുകൾ, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ഇരകളെ ആകർഷിക്കുകയും, വ്യാജ വെബ്‌സൈറ്റുകളും പ്രശസ്ത സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധമുള്ളതായി കാണിക്കാൻ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഉള്ളതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.

തട്ടിപ്പുകാർ വ്യാജ പരസ്യങ്ങളിലൂടെയും കെട്ടിച്ചമച്ച വിജയഗാഥകളിലൂടെയും വിശ്വാസ്യത സ്ഥാപിക്കുകയും, ഇരകളെ വലിയ തുക നിക്ഷേപിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യും.

ഇവരുടെ പ്രവർത്തനരീതിയെക്കുറിച്ചും കുറ്റപത്രത്തിൽ ഇഡി വിശദീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് സിം കാർഡുകളും വാട്സാപ്പ് ഗ്രൂപ്പുകളും കള്ളപ്പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.

കോ-വർക്കിംഗ് സ്പേസുകളിൽ രജിസ്റ്റർ ചെയ്ത ഇല്ലാത്ത കമ്പനികളുടെ പേരിലാണ് ബാങ്ക് അക്കൗണ്ടുകളെടുക്കുന്നത്. അനധികൃമായ പണം കൈമാറ്റം കാണിച്ചാണ് രജിസ്ട്രാർ ഓഫ് കമ്പനീസിൽ ഈ കമ്പനികൾ രജിസ്റ്റർ ചെയ്തത്. തട്ടിപ്പിലൂടെ കിട്ടിയ പണം ഉടൻ ക്രിപ്റ്റോ കറൻസിയായി മാറ്റി വിദേശത്തേക്ക് കടത്തുകയാണ് തട്ടിപ്പ് സംഘം ചെയ്യുക. തമിഴ്നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലായി 24 തട്ടിപ്പ് കമ്പനികൾ ഇത് പോലെ രൂപീകരിച്ചിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്.

ഇവർക്ക് ഹോങ്കോങ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സഹായം കിട്ടിയിരുന്നെന്ന് ഇഡി കുറ്റപത്രത്തിൽ നിന്ന് വ്യക്തമാകുന്നു.
സൈബർ ഫോറസ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഡ്രീംനോവ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിലാണ് പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്. digital arrest; ED files charge sheet, 14C issues fresh advisory

 

Content summary; digital arrest; ED files charge sheet, 14C issues fresh advisory

×