July 17, 2026 |
Share on

ദിലീപും കാവ്യ മാധവനും വിവാഹിതരായി

അഴിമുഖം പ്രതിനിധി ചലചിത്ര താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി. ഇന്നു രാവിലെ  കൊച്ചിയിലെ സ്വകാര്യ  ഹോട്ടലില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍. സിനിമയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും ഇരുവരുടെയും മാതാപിതാക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.   താരജോടികളായ മഞ്ജു വാര്യര്‍-ദിലീപ് വിവാഹബന്ധം അവസാനിച്ചതു മുതല്‍ കേള്‍ക്കുന്ന വാര്‍ത്തയായിരുന്നു കാവ്യ മാധവനും ദിലീപും തമ്മില്‍ വിവാഹിതരാകുമെന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ ഗോസിപ്പുകള്‍ മാത്രമാണെന്ന തരത്തില്‍ ഇരുവരും നിഷേധിച്ചിരുന്നു. 2009 ല്‍ നിശാല്‍ ചന്ദ്രനുമായി കാവ്യ മാധവന്റെ […]

അഴിമുഖം പ്രതിനിധി

ചലചിത്ര താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി. ഇന്നു രാവിലെ  കൊച്ചിയിലെ സ്വകാര്യ  ഹോട്ടലില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍. സിനിമയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും ഇരുവരുടെയും മാതാപിതാക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

  താരജോടികളായ മഞ്ജു വാര്യര്‍-ദിലീപ് വിവാഹബന്ധം അവസാനിച്ചതു മുതല്‍ കേള്‍ക്കുന്ന വാര്‍ത്തയായിരുന്നു കാവ്യ മാധവനും ദിലീപും തമ്മില്‍ വിവാഹിതരാകുമെന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ ഗോസിപ്പുകള്‍ മാത്രമാണെന്ന തരത്തില്‍ ഇരുവരും നിഷേധിച്ചിരുന്നു.

2009 ല്‍ നിശാല്‍ ചന്ദ്രനുമായി കാവ്യ മാധവന്റെ വിവാഹം നടന്നിരുന്നെങ്കിലും ഏറെ വൈകാതെ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു മഞ്ജുവും ദിലീപും വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്. ഇവരുടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ്. കാവ്യ മാധവന്‍ സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത് ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×