അഴിമുഖം പ്രതിനിധി
ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്കും മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കലും തമ്മിലുള്ള വിവാഹം ഈ മാസം 20നു നടക്കും.19നും 20നും നടക്കുന്ന വിവാഹ ചടങ്ങുകള്‍ ക്രിസ്തുമത പ്രകാരവും തെലുങ്ക് നായിഡു ചടങ്ങ് പ്രകാരവുമായിരിക്കും. ദീപികയുടെ അമ്മ സൂസന്‍ ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ചെന്നൈയിലെ ഒരു ഫിറ്റ്നെസ് ക്ലബ്ബില്‍ വച്ചുണ്ടായ പരിചയമാണ് രണ്ടു പേരെയും അടുപ്പിച്ചത്. കാര്‍ത്തിക്കിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യഭാര്യയായ നികിതയില്‍ നിന്നും കഴിഞ്ഞ വര്ഷം കാര്‍ത്തിക് വിവാഹമോചനം നേടിയിരുന്നു. രണ്ടു കുടുംബങ്ങളുടെയും പൂര്‍ണ്ണപിന്തുണയോടെയാണ് വിവാഹം നടക്കുന്നത്. വിവാഹചടങ്ങിലെ നൃത്തത്തിനായി പരിശീലനത്തിലാണ് ദീപിക. കഴിഞ്ഞ ദിവസം ദീപിക സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു ബാച്ചിലര്‍ പാര്‍ട്ടി നടത്തിയിരുന്നു.
This post was last modified on August 18, 2015 8:03 pm
Leave a Comment