മലയാള സിനിമയുടെ സീൻ മാറ്റിയ ചിത്രം;സംസ്ഥാന അവാർഡ് വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

പത്ത് പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കി

മലയാള സിനിമയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ വർഷമായിരുന്നു 2024. ആസ്വാദനത്തിന്റെയും മലയാള സിനിമയുടെയും തന്നെ സീൻ മാറ്റിയ ചിത്രമായിരുന്നു ചിദംബരത്തിന്റെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. 55ാമത് സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയിരിക്കുന്ന ചിത്രം കൂടിയായ മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. പത്ത് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

മികച്ച ചിത്രം, മികച്ച സംവിധായകൻ – ചിദംബരം , മികച്ച സ്വഭാവനടൻ- സൗബിൻ ഷാഹിർ, മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ്, മികച്ച ഗാനരചയിതാവ്- വേടൻ. മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി. മികച്ച ശബ്ദമിശ്രണം- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ. മികച്ച ശബ്ദരൂപകൽപന- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ, മികച്ച പ്രോസസിങ് ലാബ്- ശ്രീക് വാര്യർ പോയറ്റിക് ഓഫ് ഹോം സിനിമ തുടങ്ങീ വിഭാഗങ്ങളിലാണ് പുരസ്‍കാരങ്ങൾ.

content summary: The film that changed the face of Malayalam cinema, Manjummal boys wins 10 State Awards

This post was last modified on November 3, 2025 5:33 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment