UPDATES

സയന്‍സ്/ടെക്നോളജി

വ്യാജ വാര്‍ത്തയും പ്രൊപ്പഗാണ്ടയും; ഡീപ്പ് ഫേക്ക് ഉപയോഗിച്ച് രാഷ്ട്രങ്ങള്‍

റിപ്പോര്‍ട്ട് പുറത്ത്

                       

ആർട്ടിഫിഷൽ ഇന്റെലിജൻസിന്റെ ദുരുപയോഗങ്ങൾ ഏതെല്ലാം വഴിയിലൂടെ സാദ്യമാകുമെന്ന് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജനങ്ങളെ സ്വാധീനിക്കാനായി തങ്ങളുടെ എഐ ടൂളുകൾ പല രാജ്യങ്ങളും ഉപയോഗപ്പെടുത്തിയതായി ഓപ്പൺഎഐ വെളിപ്പെടുത്തുന്നു. ടൂളുകൾ ദുരുപയോഗപ്പെടുത്തി രഹസ്യമായി അതിനെ ഉപയോഗിക്കുന്നതെന്ന് ഓപ്പൺഎഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്. റഷ്യ, ചൈന, ഇസ്രയേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും എഐയെ തെറ്റായ പ്രചാരണങ്ങൾക്ക് ഉപയോഗപ്പെടുത്തനുള്ള ശ്രമങ്ങൾ നടത്തിയിരിക്കുന്നത്. disinformation through openai 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ചില ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനും, അവയെ പല ഭാഷകളിലായി മൊഴി മാറ്റം ചെയ്യുന്നതിനും എഐ മോഡലുകൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ കാമ്പെയ്‌നുകളൊന്നും ട്രാക്ഷൻ നേടുകയോ വലിയ വിഭാഗം ജനങ്ങിലേക്ക് എത്തപ്പെടുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. ജനറേറ്റീവ് എഐയുടെ വ്യാപാരം ദിനംപ്രതി കുതിച്ചുയരുകയാണ്. ലക്ഷകണക്കിന് ആളുകൾ എഐയുടെ പല സാധ്യതകളും ഉപയോഗപ്പെടുത്തുന്നത് കൊണ്ടുകൂടിയാണത്. ഇതോടെ ഓൺലൈനിൽ വ്യാജ വിവരങ്ങളും, അവയുടെ അളവും ഗുണനിലവാരവും വർദ്ധിച്ചുവരുന്നതിന്റെ ആശങ്ക ഗവേഷകരും നിയമനിർമ്മാതാക്കളും ഉയർത്തികാണിച്ചിരുന്നു. ചാറ്റ്‌ജിപിടിയുടെ നിർമ്മാതാക്കാളായ ഓപ്പൺഎഐ പോലുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനികൾ ഈ ആശങ്കകൾ ലഘൂകരിക്കാനും അവരുടെ സാങ്കേതികവിദ്യയിലെ ദുരുപയോഗം തടയുന്നതിനായി സംരക്ഷണം ഏർപ്പെടുത്താനും നടപടികൾ സ്വീകരിച്ചിരുന്നു.

ഓപ്പൺഎഐയുടെ 39 പേജുള്ള റിപ്പോർട്ട് അതിൻ്റെ എഐ സോഫ്റ്റ്‌വെയർ എങ്ങനെയാണ് വ്യാജ പ്രചരണങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് രഹസ്യ സ്വാധീന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ഗവേഷകർ കണ്ടെത്തി നിരോധിച്ചതായി ഓപ്പൺഎഐ അവകാശപ്പെട്ടു, സർക്കാർ, സ്വകാര്യ ഗ്രൂപ്പുകളാണ് ഈ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.

റഷ്യയിൽ, യുഎസ്, ഉക്രെയ്ൻ, ബാൾട്ടിക് രാജ്യങ്ങൾ എന്നിവയെ വിമർശിക്കാനായി രണ്ടോളം നീക്കങ്ങൾ നടന്നിട്ടുണ്ട്. അതിനനുസൃതമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിലൊന്ന് കോഡ് ശരിയാക്കാനും ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത ബോട്ട് സൃഷ്ടിക്കാനും ഓപ്പൺ എഐ ടൂൾ ഉപയോഗിച്ചു. ഇംഗ്ലീഷ്, ചൈനീസ്, ജാപ്പനീസ്, കൊറിയൻ ഭാഷകളിൽ ഈ ഉള്ളടക്കങ്ങൾ മൊഴിമാറ്റാനും എഐ ഉപയോഗിച്ചിട്ടുണ്ട്, അത് പിന്നീട് എക്‌സിലും, മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു.

ഇറാനിൽ നിന്നുള്ള അക്കൗണ്ടുകൾ യുഎസിനെയും ഇസ്രയേലിനെയും കടന്നാക്രമിക്കുന്ന ലേഖനങ്ങളാണ് സൃഷ്ടിച്ചത്, അത് അവർ ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും വിവർത്തനം ചെയ്തു. സ്റ്റോയിക് എന്ന ഇസ്രായേലി രാഷ്ട്രീയ സ്ഥാപനം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഒരു നെറ്റ്‌വർക്ക് തന്നെ സൃഷിട്ടിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരായ യുഎസ് വിദ്യാർത്ഥികളുടെ പ്രതിഷേധം യഹൂദവിരുദ്ധമാണെന്ന് ആരോപിക്കനുള്ള ഉള്ളടക്കങ്ങളും ഇവർ സൃഷ്ടിച്ചിരുന്നു.

പ്ലാറ്റ്‌ഫോമിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ ഓപ്പൺഎഐ നിരോധിച്ചിരുന്നു. ഈ ആളുകൾ പ്രചരിപ്പിച്ചിരുന്ന വസ്തുത വിരുദ്ധമായ ഉള്ളടക്കങ്ങളെ കുറിച്ച് ഗവേഷകർക്കും അധികാരികൾക്കും അറിയാമായിരുന്നു. മാർച്ചിൽ, ഓപ്പൺഎഐ കണ്ടെത്തിയ കാമ്പെയ്‌നുകളിലൊന്നിൽ ഉൾപ്പെട്ടതായി കരുതപ്പെടുന്ന രണ്ട് റഷ്യൻ പൗരന്മാർക്കെതിരെ യുഎസ് സർക്കാർ ഉപരോധം ഏർപ്പെടുത്തി. അതേസമയം മെറ്റാ തങ്ങളുടെ നയങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഈ വർഷം രാഷ്ട്രീയ സംഘടന സ്റ്റോയിക്കിനെ പ്ലാറ്റ്‌ഫോമിൽ നിന്ന് നിരോധിച്ചു.
കാമ്പെയ്‌നുകളൊന്നും വലിയ ഫലമുണ്ടാക്കിയില്ലെങ്കിലും, വ്യാജ പ്രചരണം നടത്താൻ എഐ ഉപയോഗിക്കുന്നതായി അവർ പറയുന്നു. എഐ ഉപയോഗിച്ച്, അവർക്ക് വേഗത്തിലും എളുപ്പത്തിലും ഉള്ളടക്കം നിർമ്മിക്കാനും, വിവർത്തനം ചെയ്യാനും ആളുകളിലേക്ക് പങ്കുവയ്ക്കാനും കഴിയും. ഇതിലൂടെ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതും അതിന്റെ പ്രചരണവും അതി വേഗം സാധ്യമാകും.

content summary; OpenAI says Russian and Israeli groups used its tools to spread disinformation through openai 

Share on

മറ്റുവാര്‍ത്തകള്‍