എന്ത് കാര്യത്തിലും കൃത്യമായി തീരുമാനം എടുക്കാൻ സാധിക്കാതെ ആശക്കുഴപ്പത്തിൽ ആകുന്നവരാണോ നിങ്ങൾ? ഏത് വിഭവമാണ് ഓർഡർ ചെയ്യേണ്ടതെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായി എപ്പോഴെങ്കിലും മണിക്കൂറുകളോളം ചെലവഴിച്ചിട്ടുണ്ടോ?
എങ്കിൽ നിങ്ങൾക്ക് ഡിസൈഡോഫോബിയ ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്. വിവേചനമില്ലായ്മ ഒരു അസാധാരണ സ്വഭാവമല്ല, എല്ലാകാര്യത്തിലും എന്ത് തീരുമാനം എടുക്കും എന്നാലോചിച്ച് ആശയക്കുഴപ്പത്തിലാകുന്നത് അത്ര നല്ല ലക്ഷണമല്ല. വാസ്തവത്തിൽ ഒരു വ്യക്തി തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാം വിശകലനം ചെയ്യുന്നത് ഒരു നല്ല കാര്യമാണ്, പക്ഷെ, ഈ പ്രവർത്തി നിങ്ങളുടെ ജീവിതത്തിലെ ഓരോ ചെറിയ തീരുമാനത്തെയും ബാധിക്കാൻ തുടങ്ങിയാൽ, അത് ഡിസൈഡോഫോബിയയുടെ ലക്ഷണമാകാം. decidophobia
ഫോബിയ എന്നത് ഏതെങ്കിലും പ്രത്യേക സാഹചര്യത്തെയോ വ്യക്തിയെയോ കുറിച്ചുള്ള യുക്തിരഹിതമായ ഭയമാണ്. തീരുമാനങ്ങൾ എടുക്കുന്നതിനിടയിലാണ് ഈ ഭയം സംഭവിക്കുന്നതെങ്കിൽ അതിനെ ഡിസൈഡോ ഫോബിയ എന്ന് വിളിക്കുന്നു. എന്ന്, ന്യൂഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ രാജീവ് മേത്ത പറഞ്ഞു. ഓരോ തീരുമാനത്തെയും ബന്ധപ്പെട്ട ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുന്നത് സാധാരണയായി നല്ല കാര്യമാണ്, എന്നാൽ ചില വ്യക്തികൾക്ക് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ചിന്തയും പ്രവർത്തനവും അങ്ങേയറ്റം ഉത്കണ്ഠയും വിഷമവും ഉണ്ടാക്കുന്നുമുണ്ട്.
സാധാരണയായി ഡിസൈഡോഫോബിയ സ്വതന്ത്രമായ ഒരു അസുഖമല്ല, സാധാരണയായി ഇത് ഉത്കണ്ഠ, വിഷാദം, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്നിവയുടെ ഭാഗമായി വരുന്ന ഒരു അവസ്ഥയാണ്. ഡോ മേത്ത പറഞ്ഞു. ഈ അവസ്ഥ ദൈനംദിന പ്രവർത്തനങ്ങളെയും ജീവിത നിലവാരത്തെയും തടസ്സപ്പെടുത്താൻ തുടങ്ങുകയും ചെയ്യും. ചില വ്യക്തികൾക്ക് പതിവ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലും ബന്ധങ്ങൾ നിലനിർത്തുന്നതിലും ജോലിയിലോ സ്കൂളിലോ ഫലപ്രദമായി പ്രവർത്തിക്കുന്നതിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം.
ഡിസൈഡോഫോബിയ (തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഭയം) ഫലപ്രദമായി കൈകാര്യം ചെയ്യാൻ, ആദ്യം ശരിയായ രോഗനിർണയം നടത്തേണ്ടത് പ്രധാനമാണ്. ഉത്കണ്ഠയോ വിഷാദമോ പോലുള്ള അവസ്ഥകളുമായി ഡിസൈഡോഫോബിയ ബന്ധപ്പെട്ടതാണെങ്കിൽ, ആ വ്യക്തിക്ക് തെറാപ്പിയും മരുന്നുകളും ആവശ്യമായി വന്നേക്കാം എന്ന് ഡോക്ടർ പറഞ്ഞു. കൃത്യമായ മാനസികാരോഗ്യ വിദഗ്‌ധരുടെ നിരീക്ഷണത്തിൽ വേണം മികച്ച ചികിത്സാ പദ്ധതി തീരുമാനിക്കാൻ സാധിക്കു.
മാത്രമല്ല, ഒരു വ്യക്തിയുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറച്ചുകൂടി മെച്ചപ്പെടുത്തിക്കൊണ്ട് ഈ അവസ്ഥയെ വരുതിയിലാക്കാൻ തുടങ്ങാം. തീരുമാനമെടുക്കുന്നതിൽ ചി പ്രശ്നങ്ങളുണ്ടെന്ന് സ്വയം മനസ്സിലാക്കി, അത് മറികടക്കാൻ ബോധപൂർവം പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. ഓരോ തീരുമാനത്തിന്റെയും ഗുണവും ദോഷവും മനസ്സിൽ കണക്കുകൂട്ടാതെ എഴുതി താരതമ്യം ചെയ്യുക, പിന്നീട് ഏറ്റവും കുറവ് ദോഷവും ഏറ്റവും കൂടുതൽ ഗുണവുമുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാം. കൂടാതെ, ഓർക്കേണ്ട കാര്യം എല്ലാ തീരുമാനങ്ങൾക്കും അതിന്റേതായ കുറവുകൾ ഉണ്ടാകുമെന്നതാണ്.
content summary; decidophobia