ആഗോള സിനിമ വ്യവസായത്തിനും ‘ പണി’ നല്‍കി ഡൊണാള്‍ഡ് ട്രംപ്. വിദേശ സിനിമകള്‍ക്ക് (വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമകള്‍ക്ക്) 100 ശതമാനം ചുങ്കം ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ തീരുമാനം. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഇക്കാര്യം പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. താരിഫ് ഏര്‍പ്പെടുത്തുന്നത് ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ വാണിജ്യ വകുപ്പിനെയും യുഎസ് വ്യാപാര പ്രതിനിധിയെയും അധികാരപ്പെടുത്തിയെന്നാണ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്. എങ്ങനെയാണ് ഈ താരിഫ് ചുമത്തില്‍ നടപ്പില്‍ വരുത്തുന്നതെന്ന കാര്യത്തിന്റെ വിശദാംശങ്ങളൊന്നും പോസ്റ്റില്‍ പറയുന്നില്ല.
വിദേശ സിനിമകള്‍, അമേരിക്കയെ സ്വാധീനിക്കാന്‍ മറ്റ് രാജ്യങ്ങള്‍ നടത്തുന്ന ‘സംയോജിത ശ്രമമാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. അമേരിക്കയ്ക്ക് ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുമെനേനാണ് വിദേശ സിനിമകള്‍ക്കുമേല്‍ ഇത്ര വലിയ ചുങ്കം ചുമത്തിക്കൊണ്ട് പ്രസിഡന്റ് പറയുന്നത്. ‘ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമമാണ്, അതിനാല്‍ ഇത് ഒരു ദേശീയ സുരക്ഷാ ഭീഷണിയാണ്, മറ്റെല്ലാത്തിനും പുറമേ, ഇതൊരു സന്ദേശമയയ്ക്കലും പ്രചാരണവുമാണ്!’ ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറയുന്ന വാചകങ്ങളാണ്.
ട്രംപിന്റെ തീരുമാനം ആഗോള സിനിമ വ്യവസായത്തെ സാരമായി ബാധിക്കുന്ന ഒന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യാപര സംഘര്‍ഷങ്ങളും താരിഫ് താരിഫ് നയങ്ങളും മുന്‍പേ തന്നെ സിനിമ വ്യവസായത്തെ ബാധിച്ചു തുടങ്ങിയിരുന്നു. അമേരിക്കയും ചൈനയുമായുള്ള വ്യാപര യുദ്ധത്തിന്റെ ഭാഗമായി, ഏപ്രില്‍ മുതല്‍ ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്ന അമേരിക്കന്‍ സിനിമകളുടെ എണ്ണം ബീജിംഗ് കുറച്ചിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്താനുള്ള യു എസ് ഭരണകൂടത്തിന്റെ തീരുമാനം, അമേരിക്കന്‍ ചലച്ചിത്രങ്ങളോടുള്ള ചൈനീസ് പ്രക്ഷേകരുടെ താത്പര്യം കൂടി കുറയ്ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നാണ് ചൈന ഫിലിം അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഞങ്ങള്‍ വിപണി നിയമങ്ങള്‍ പാലിക്കും, പ്രേക്ഷകരുടെ തിരഞ്ഞെടുപ്പിനെ മാനിച്ചുകൊണ്ട് ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്ന അമേരിക്കന്‍ സിനിമകളുടെ എണ്ണം മിതമായ രീതിയില്‍ കുറയ്ക്കുന്നു എന്നാണ് ഫിലിം അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിട്ടുള്ളത്.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ സിനിമ വ്യവസായ വിപണിയാണ് ചൈന. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണ്ടുവരുന്ന മാറ്റം, ഹോളിവുഡ് സിനിമകളെക്കാള്‍ പ്രചാരം ചൈനാസ് സിനിമകള്‍ അവരുടെ സ്വന്തം രാജ്യത്ത് നേടിയിരിക്കുന്നുവെന്നതാണ്.
അമേരിക്കന്‍ ആഭ്യന്തര സിനിമ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും, അവിടെ മത്സരാധിഷ്ഠിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമൊക്കെ സാധ്യമാകുമെന്നാണ് ട്രംപ് വിചാരിക്കുന്നതെങ്കിലും, ഈ തീരുമാനം ആഗോള സിനിമ വ്യവസായത്തെ തന്നെ തകര്‍ക്കാന്‍ കാരണമായേക്കാം. വിദേശ നിര്‍മാതാക്കള്‍ക്ക് ഇതുമൂലം അധിക നഷ്ടം നേരിടേണ്ടി വരും. അമേരിക്കന്‍ സിനിമ വിപണയിലേക്ക് പുറത്തു നിന്നെത്തുന്ന സിനിമകളുടെ എണ്ണം വലിയതോതില്‍ കുറയുകയും ചെയ്യും. ഇതിനു തിരിച്ചടിയായ മറ്റ് രാജ്യങ്ങള്‍ ഹോളിവുഡ് സിനിമകള്‍ക്കു മേല്‍ താരിഫ് ഉയര്‍ത്തിയാല്‍ അത് ബാധിക്കുക അമേരിക്കന്‍ സിനിമകളെയായിരിക്കും. അത് ഹോളിവുഡിന് ഉണ്ടാക്കുന്ന നഷ്ടം ഭീമമായിരിക്കും. ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം ഹോളിവുഡിലെ പ്രധാന സിനിമ നിര്‍മാണ സ്റ്റുഡിയോകള്‍ക്ക് വലിയ തിരിച്ചടിയാകും. വാള്‍ട്ട് ഡിസ്‌നി, പാരാമൗണ്ട് ഗ്ലോബല്‍, വാര്‍ണര്‍ ബ്രദേഴ്‌സ്, ഡിസ്‌കവറി ഇന്‍കോര്‍പ്പറേറ്റഡ് എന്നിവരൊക്കെ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും.കോവിഡ് മഹാമാരി തകര്‍ത്ത സിനിമ വ്യവസായം, അതില്‍ നിന്നും ഇപ്പോഴും മോചിതമായിട്ടില്ല. അതിന്റെ കൂടെയാണ് ട്രംപിന്റെ വക പ്രഹരം. Donald Trump imposes a 100% tariff on foreign movies
Content Summary; Donald Trump imposes a 100% tariff on foreign movies
This post was last modified on May 5, 2025 1:18 pm
Leave a Comment