February 08, 2025 |
Share on

ട്രംപിനെ വെടിവച്ചു; അപായമില്ലാതെ മുന്‍ പ്രസിഡന്റ്‌

തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു ആക്രമണം

മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി ഡോണള്‍ഡ് ട്രംപിനെതിരേ വെടിവയ്പ്പ്. ആക്രമണത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ആക്രമിയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരാള്‍ റാലിയില്‍ പങ്കെടുക്കാനെത്തിയതാണെന്നും പറയുന്നു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ശനിയാഴ്ച്ച പെന്‍സില്‍വാനിയായിലെ ബട്‌ലറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു ആക്രമണം. വലത് ചെവിയുടെ മുകള്‍ ഭാഗത്തു വെടി കൊണ്ടെന്നാണ് ട്രംപ് പിന്നീട് പറഞ്ഞത്. ചോരയൊലിക്കുന്ന ചെവിയോടെ ട്രംപിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊണ്ടു പോകുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.’ എന്റെ വലത് ചെവിയുടെ മുകള്‍ ഭാഗത്ത് വെടിയുണ്ട കൊണ്ടു, ഒരുപാട് രക്തം നഷ്ടപ്പെട്ടു’ എന്നാണ് ട്രംപ് പിന്നീട് സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്.

സംസാരിച്ചു കൊണ്ടിരിക്കെ ട്രംപിന്റെ വലത് ചെവിയില്‍ എന്തോ വന്നു തട്ടുന്നതും ഉടന്‍ തന്നെ ചെവി പൊത്തിപ്പിടിച്ച് അദ്ദേഹം താഴേക്ക് ഇരിക്കുയും, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞൊടിയിടയില്‍ അദ്ദേഹത്തിന്റെ സംരക്ഷണാര്‍ത്ഥം വളയുന്നതും വീഡിയോയില്‍ കാണാം. റാലിയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. അക്രമിയാരാണെന്നതില്‍ ഇതുവരെ തീര്‍ച്ചയുണ്ടായിട്ടില്ല. എഫ് ബി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് തവണ വെടി ശബ്ദം കേട്ടിരുന്നുവെന്നാണ് റാലിയില്‍ പങ്കെടുക്കാനെത്തിയവരില്‍ ചിലര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

ആദ്യ വെടിപ്പൊട്ടിയപ്പോള്‍ ട്രംപ് നിലവിളിച്ചുവെന്നും, പിന്നാലെ രണ്ട് വെടിയൊച്ച കൂടി കേട്ടുവെന്നും ദൃക്‌സാക്ഷി വിവരണമുണ്ട്. നാല് തവണ വെടി ശബ്ദം കേട്ടിരുന്നുവെന്നാണ് റാലിയില്‍ പങ്കെടുക്കാനെത്തിയവരില്‍ ചിലര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. ചോരയൊലിപ്പിക്കുന്ന ചെവിയുമായി പോകുന്നതിനിടയിലും ഇളകിയ ജനക്കൂട്ടത്തെ നോക്കി മുഷ്ടി ചുരുട്ടിക്കൊണ്ട് പോരാടൂ പോരാടൂ എന്ന് ട്രംപ് ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു. ട്രംപ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പുറത്തുവിട്ട വിവരം.  former american president and republican party candidate donald trump shot at during election rally in pennsylvania

Content Summary; former american president and republican party candidate donald trump shot at during election rally in pennsylvania

×