June 26, 2026 |
Share on

ലോ അക്കാദമി സമരം: രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ്‌ കട്ജു

ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുഭാവം പ്രകടിപ്പിച്ച് മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ്‌ കട്ജു

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുഭാവം പ്രകടിപ്പിച്ച് മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ്‌ കട്ജു. സമരത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്നും അദ്ദേഹം തന്നെ സന്ദര്‍ശിച്ച ലോ അക്കാദമി വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു.

ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം. രാഷ്ട്രീയക്കാര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടാകുമെന്നും അതുകൊണ്ട് അവരെ വിശ്വസിക്കരുതെന്നുമാണ് അദ്ദേഹം കുട്ടികളെ ഉപദേശിച്ചത്. അതേസമയം ഗവര്‍ണര്‍ പി സദാശിവം തന്റെ സുഹൃത്താണെന്നും താന്‍ അദ്ദേഹത്തോട് ഇക്കാര്യം സൂചിപ്പിക്കാമെന്നും അദ്ദേഹം കുട്ടികള്‍ക്ക് ഉറപ്പുനല്‍കി. സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാറിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കട്ജുവിന്റെ ഉറപ്പുകളില്‍ പൂര്‍ണ സംതൃപ്തിയോടെയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

×