March 24, 2025 |
Share on

ശൗചാലയത്തിലേക്ക് വലിച്ചിഴച്ചു, ബന്ധനസ്ഥരാക്കിയത് 40 മണിക്കൂർ

ഇന്ത്യക്കാരോട് ട്രംപിന്റെ ക്രൂരത

അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തി നാടുകടത്തിയ 104 ഇന്ത്യക്കാരെ യുഎസ് സൈനിക വിമാനത്തിൽ കൊണ്ടുവന്നത് തീർത്തും മനുഷ്യത്വരഹിതമായ രീതിയിലെന്ന് റിപ്പോർട്ട്. 40 മണിക്കൂറോളം കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു. ഒന്നനങ്ങാൻ പോലും അനുവദിച്ചിരുന്നില്ല. നിരവധി തവണ അപേക്ഷിച്ചതിന് ശേഷമാണ് ബാത്ത്റൂമിലേക്ക് പോകാൻ അനുവദിച്ചത്, അതും വിലങ്ങുകളഴിക്കാതെ. വിമാനത്തിലുണ്ടായിരുന്ന സംഘം ശൗചാലയത്തിന്റെ വാതിലുകൾ തുറന്ന് അകത്തേക്ക് വലിച്ചിടുകയായിരുന്നു. കുടിയേറ്റക്കാരിലൊരാളായ പഞ്ചാബിലെ ഹോഷിയാപൂർ സ്വദേശി ഹർവീന്ദർ സിങ്ങ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.Trump’s cruelty to India

നര​കത്തിലെ അനുഭവത്തേക്കാളും മോശമായ യാത്രയായിരുന്നു ഞങ്ങളുടേത്. കൈവിലങ്ങുകളോടെ ആഹാരം കഴിക്കാൻ അവർ ഞങ്ങളെ നിർബന്ധിച്ചു. ശാരീരികമായി മാത്രമല്ല, മാനസികമായും അത് ഞങ്ങളെ തളർത്തി കളഞ്ഞു, ഹർവീന്ദർ സിങ്ങ് പറഞ്ഞു.

പഞ്ചാബിലെ തഹ്ലി ​ഗ്രാമത്തിൽ താമസിച്ചിരുന്ന ഹർവീന്ദറും ഭാര്യ കുൽജീന്ദർ കൗറും കന്നുകാലികളെ മേയ്ച്ചും പാൽ വിറ്റുമാണ് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത്. ദമ്പദികൾക്ക് 12 വയസ്സുള്ള മകനും 11 വയസ്സുള്ള മകളുമുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരുന്ന ഹർവീന്ദർ 2024 ജൂണിൽ, ഒരു തീരുമാനമെടുത്തു. ഉടൻ തന്നെ മറ്റൊരു രാജ്യത്തേക്ക് പോകണം. 42 ലക്ഷം രൂപ നൽകിയാൽ 15 ദിവസത്തിനുള്ളിൽ ഹർവീന്ദറിനെ നിയമപരമായി യുഎസിലേക്ക് കൊണ്ടുപോകാമെന്ന് ഒരു അകന്ന ബന്ധു ഉറപ്പ് നൽകി. അതിനുള്ള തുക സമാഹരിക്കുന്നതിനായി ഹർവീന്ദറും കുടുംബവും അവരുടെ ഒരേയൊരു ഏക്കർ ഭൂമി പണയപ്പെടുത്തി, ഉയർന്ന പലിശ നിരക്കിൽ സ്വകാര്യ വായ്പാദാതാക്കളിൽ നിന്ന് കടം വാങ്ങി. എന്നാൽ ഹർവീന്ദർ യുഎസിൽ എത്തിയില്ല. രാജ്യങ്ങൾക്കിടയിൽ അനാഥനെ പോലെ ചുറ്റിത്തിരിയുകയാണുണ്ടായത്.

ജനുവരി പകുതി വരെ ഹർവീന്ദർ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ജനുവരി 15നാണ് അവസാനമായി ഹർവീന്ദർ കുൽജീന്ദർ കൗറുമായി സംസാരിച്ചത്. ഹർവീന്ദറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം ട്രാവൽ ഏജന്റിനെതിരെ ഗ്രാമപഞ്ചായത്തിൽ കുൽജീന്ദർ പരാതി നൽകിയിരുന്നു. യുഎസിൽ നിന്ന് നാടുകടത്തിയ 104 ഇന്ത്യക്കാരിൽ ഹർവീന്ദറുമുണ്ടെന്ന് വൈകിയാണ് കുൽജീന്ദർ കൗർ അറിയുന്നത്.

ഏജന്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യാത്ര പരാജയപ്പെട്ടതിന് ചിലവഴിച്ച 42 ലക്ഷം രൂപ തിരികെ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. കുട്ടികൾക്ക് നല്ലൊരു ഭാവിയുണ്ടാകണം എന്ന് മാത്രമേ ഞങ്ങൾ ആഗ്രഹിച്ചുള്ളൂവെന്നും എന്നാൽ ഇപ്പോൾ തങ്ങൾക്ക് കടബാധ്യതയും വേദനയും മാത്രമാണുള്ളതെന്നും കുൽജീന്ദർ കൗർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്ത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാരെ അമേരിക്ക തിരികെയെത്തിച്ചത്. പഞ്ചാബിലെ അമൃത്‌സര്‍ വിമാനത്താവളത്തിലായിരുന്നു ഇന്ത്യക്കാരുമായെത്തിയ യു.എസ് വിമാനം ഇറങ്ങിയത്.Trump’s cruelty to India

Content summary: dragged to the toilet, tied up for 40 hours; Donald Trump’s cruelty to Indian immigrants
donald trump Indian immigrants  us deporatation 

×