ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അൽ മക്തൂം വിവാഹിതയാകുന്നു. റാപ്പർ ഫ്രഞ്ച് മൊണ്ടാനയുമായി ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അൽ മക്തൂമിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി മുൻ ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമുമായിട്ടുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിലൂടെയാണ് മഹ്റ രാജകുമാരി സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് മഹ്റ മന ബിന്നുമായിട്ടുള്ള വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മൊണ്ടാനയും മഹ്റയുമായുള്ള വിവാഹനിശ്ചയത്തിന്റെ കാര്യം മൊണ്ടാനയുടെ പ്രതിനിധിയാണ് മാധ്യമങ്ങളെ അറിയിച്ചത്. പാരിസ് ഫാഷൻ വീക്കിനിടെ ജൂണിലാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. 31 വയസ്സുകാരിയായ രാജകുമാരിയും 40 വയസ്സുകാരനായ റാപ്പറും തമ്മിൽ 2024 അവസാനത്തോടെയാണ് അടുപ്പം ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അന്ന് ഷെയ്ഖ മഹ്‌റ മൊണ്ടാനയെ ദുബായിലേക്ക് ക്ഷണിക്കുകയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതിനുശേഷം, ദുബായിലും മൊറോക്കോയിലും പാരീസിലും ഇവർ ഒരുമിച്ച് യാത്ര ചെയ്യുന്നതും
ആഡംബര റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതും പള്ളികൾ സന്ദർശിക്കുന്നതും പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഈ വർഷം പാരീസിൽ നടന്ന ഫാഷൻ പരിപാടികളിൽ കൈകോർത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവരുടെ ബന്ധം പരസ്യമായത്.
2023 മേയിലാണ് ഷെയ്ഖ് മാന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മാന അൽ മക്തൂമുമായുള്ള ഷെയ്ഖ മഹ്‌റയുടെ വിവാഹം നടന്നത്. ഈ വിവാഹബന്ധത്തിൽ ഇവർക്കൊരു മകളുമുണ്ട്. ഭർത്താവിന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതിനെ തുടർന്നാണ് മഹ്‌റ വിവാഹമോചനം പ്രഖ്യാപിച്ചതെന്നായിരുന്നു അന്ന് റിപ്പോർട്ടുകൾ വന്നത്.
വിവാഹമോചനത്തെ കുറിച്ച് മഹ്‌റ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇപ്രകാരമാണ്: “ഞങ്ങളുടെ വിവാഹമോചനം ഞാൻ ഇവിടെ പ്രഖ്യാപിക്കുകയാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. നിങ്ങളുടെ മുൻ ഭാര്യ.”
‘ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു’ എന്ന് മൂന്ന് തവണ ആവർത്തിച്ചുകൊണ്ട് രാജകുമാരി മുത്തലാഖ് സമ്പ്രദായത്തെയാണ് പരാമർശിച്ചത്.
വിവാഹമോചനത്തിന് ശേഷം ഷെയ്ഖ മഹ്‌റ തന്റെ ബ്രാൻഡായ Mahra M1ന് കീഴിൽ ‘ഡിവോഴ്സ്’ എന്ന് പേരിട്ട ഒരു പെർഫ്യൂം ലൈൻ പുറത്തിറക്കിയിരുന്നു. യുകെ സർവ്വകലാശാലയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദ നേടിയിട്ടുണ്ട്. കരീം ഖർബൂഷ് എന്ന യഥാർത്ഥ പേരുള്ള ഫ്രഞ്ച് മോണ്ടാന, ‘അൺഫോർഗറ്റബിൾ’, ‘നോ സ്റ്റൈലിസ്റ്റ്’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെയാണ് പ്രശസ്തനായത്.
സംഗീതത്തിന് പുറമെ, ഉഗാണ്ടയിലും വടക്കൻ ആഫ്രിക്കയിലും ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലും മൊണ്ടാന സജീവമാണ്. 2007 മുതൽ 2014 വരെ സംരംഭകനും ഡിസൈനറുമായ നദീൻ ഖർബൂഷുമായി വിവാഹിതനായിരുന്ന മൊണ്ടാനയ്ക്ക് ക്രൂസ് ഖർബൂഷ് എന്ന 16 വയസ്സുകാരനായ ഒരു മകനുണ്ട്.
Content Summary: Dubai princess who divorced husband on Instagram Gets Engaged To Rapper
This post was last modified on August 28, 2025 5:32 pm
Leave a Comment