June 25, 2026 |
Share on

അലാസ്‌ക തീരത്തെ വിറപ്പിച്ച് ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

അമേരിക്കയിലെ അലാസ്‌ക തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രതയില്‍ ഭൂചലനം ഉണ്ടായി. അലാസ്‌കയിലെ ദ്വീപ് നഗരമായ സാന്‍ഡ് പോയിന്റില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് അലാസ്‌കയുടെ തെക്കന്‍ ഉപദ്വീപില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സുനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചതായി അലാസ്‌കയിലെ പാമറിലെ ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള ഭൂചലനമാണ് ഉണ്ടായതെങ്കിലും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി അറിയിച്ചു. ഭൂകമ്പത്തില്‍ ഒരു വീടും ഏതാനും കാറുകളും കുലുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോയും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഭൂവല്‍ക്കഫലകം സ്ഥിതി ചെയ്യുന്നത് അലാസ്‌ക ദ്വീപിന് അരികില്‍ ആയതിനാലാണ് സുനാമി തിരമാലകളെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് അപകട സാധ്യതയുള്ള തീരപ്രദേശങ്ങളില്‍ നിന്ന് അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചു. കൂടാതെ വിമാനത്താവളങ്ങളിലും മറൈന്‍ ടെര്‍മിനലുകളിലും ജാഗ്രതാ മുന്നറിയിപ്പുകളും നല്‍കി.

റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് അലാസ്‌ക ദ്വീപിന്റെ 36 കിലോമീറ്റര്‍ ആഴത്തില്‍ വരെ മാത്രമാണ് പ്രകമ്പനം സൃഷ്ടിച്ചത്. ഇത് ഗുരുതരമായ ഉപരിതല ചലനത്തിനു് കെട്ടിടങ്ങളുടെ നാശത്തിനും കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭൂകമ്പത്തിന്റെ ആഴം കുറയുന്നത് ആഘാതം വര്‍ധിപ്പിക്കും. ഭൂകമ്പ തരംഗങ്ങള്‍ക്ക് ഉപരിതലത്തിലെത്താന്‍ കുറഞ്ഞ ദൂരം മാത്രമേ ആവശ്യമുള്ളൂ. ഇത് ഉയര്‍ന്നതും വേഗത്തിലുള്ളതുമായ ഭൂമി കുലുക്കത്തിന് കാരണമാകും.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 54.91 ഡിഗ്രി നോര്‍ത്ത് അക്ഷാംശത്തിലും 160.56 ഡിഗ്രി വെസ്റ്റ് രേഖാംശത്തിലുമാണ്. ഭൂകമ്പം ഉണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍, യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയത്.

ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ ഹോട്ട്‌സ്‌പോട്ടാണ്. അലാസ്‌കയില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും സുനാമിയുടെ ഭാഗമായി രൂപംകൊള്ളുന്നവയാണ്. സാധാരണയായി ടെക്‌റ്റോണിക് ചലനങ്ങളും വെള്ളത്തിനടിയിലെ മണ്ണിടിച്ചിലുകളും മൂലമാണ് ഇവ ഉണ്ടാകുന്നത്. പ്രത്യേക ഭൂമിശാസ്ത്രപരമായ ഘടനയും അഗ്‌നിപര്‍വ്വത, ഭൂകമ്പ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും കാരണം ഈ പ്രദേശം തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നു.

1964 മാര്‍ച്ചില്‍ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്‌ക മേഖലയില്‍ കനത്ത നാശമാണ് വിതച്ചത്. വടക്കേ അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അത്. ഇതേത്തുടര്‍ന്ന് അലാസ്‌ക ഉള്‍ക്കടല്‍, യുഎസ് പടിഞ്ഞാറന്‍ തീരം, ഹവായ് എന്നിവിടങ്ങളില്‍ സുനാമിയുണ്ടായി. അന്ന് 250 ഓളം പേരാണ് ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചത്. earthquake shakes alaska coast; tsunami warning lifted

Content Summary: earthquake shakes alaska coast; tsunami warning lifted

Leave a Reply

Your email address will not be published. Required fields are marked *

×