വായ്പാതട്ടിപ്പുകാരനായ വിവാദ വ്യവസായി വിജയ് മല്യയുടെ ആഡംബര വിമാനം വില്‍ക്കാന്‍ അവസാനം ആളായി. 2016 മാര്‍ച്ച് മുതല്‍ വിമാനം വാങ്ങാന്‍ ആളെ കണ്ടെത്താനുള്ള സര്‍വീസ് ടാക്‌സ് അധികൃതരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. 34.8 കോടി രൂപയുമായി (5.05 മില്യണ്‍ യുഎസ് ഡോളര്‍) ഫ്‌ളോറിഡയിലെ ഏവിയേഷന്‍ മാനേജ്‌മെന്റ് സെയില്‍സ് ആണ് മല്യയുടെ എ 319 ജെറ്റ് വാങ്ങാന്‍ രംഗത്തെത്തിയിരിക്കുന്നത്.
800 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് 2012ല്‍ വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് നടത്തിയത്. 2013ല്‍ കണ്ടുകെട്ടിയത് മുതല്‍ മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിരിക്കുകയാണ് ഈ വിമാനം. ബോംബെ ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയ ശേഷമേ വില്‍പ്പന നടക്കൂ. 800 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് 2012ല്‍ വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് നടത്തിയത്. 2013ല്‍ കണ്ടുകെട്ടിയത് മുതല്‍ മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിരിക്കുകയാണ് ഈ വിമാനം. ബോംബെ ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയ ശേഷമേ വില്‍പ്പന നടക്കൂ. 2016 മാര്‍ച്ചിലെ ആദ്യ ലേലത്തില്‍ 152 കോടി രൂപയാണ് റിസര്‍വ് പ്രൈസ് ആയി നിശ്ചയിച്ചിരുന്നത്.
2013 ഡിസംബറിലാണ് സര്‍വീസ് ടാക്‌സ് ഡിപ്പാര്‍ട്ട്മെന്റ് വിമാനം അറ്റാച്ച് ചെയ്തത്. തങ്ങളുടെ സ്ഥലം അനാവശ്യമായ കാര്യത്തിന് വേണ്ടി ഉപയോഗിക്കേണ്ടി വരുന്നത് മൂലം വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി കാണിച്ച് മുംബയ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (എംഐഎഎല്‍) ബോംബെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിമാനം വില്‍ക്കാന്‍ സര്‍വീസ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ബന്ധിതമായത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വസ്തുവകകളുടെ ചുമതലയുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഒഫീഷ്യല്‍ ലിക്വിഡേറ്ററോട് വിമാനം മാറ്റാന്‍ ആവശ്യമുള്ള നടപടി സ്വീകരിക്കാന്‍ ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ബിഡ്ഡര്‍മാര്‍ റിസര്‍വ് പ്രൈസിന് താഴെയുള്ള തുകയുമായി വന്നതിനാല്‍ ലേലം പരാജയപ്പെട്ടിരുന്നു. 2017 മാര്‍ച്ചിലായിരുന്നു അവസാനത്തെ ബിഡ്ഡിംഗ്.