June 08, 2026 |
Avatar
Share on

ഗ്രൂപ്പ് വഴക്കിന്റെ ഇരയായി പരാജയപ്പെട്ട കോണ്‍ഗ്രസ്സുകാരന്‍ ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ്‌നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയായ പി വി ജോണിനെയാണ് മാനന്തവാടിയിലെ ബ്ലോക്ക്‌ ഓഫീസില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ പുത്തന്‍പുര വാര്‍ഡില്‍ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ സ്ഥാനാര്‍ഥിയായി മത്സരിച്ച ജോണിന്  38 വോട്ടുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഐ ഗ്രൂപ്പുകാരനായിരുന്ന ജോണിനെ എ ഗ്രൂപ്പുകാര്‍ കാലുവാരിയതാണ് പരാജയകാരണം എന്നു പറയപ്പെടുന്നു.കോണ്‍ഗ്രസ്സിനു സ്വാധീനമുള്ള ഈ വാര്‍ഡില്‍ നാലാം സ്ഥാനത്തെത്താനേ ജോണിന് കഴിഞ്ഞുള്ളു. സിപിഎം വിമതന്‍ വിജയിച്ച  വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തിയത് […]

അഴിമുഖം പ്രതിനിധി

മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ്‌
നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയായ പി വി ജോണിനെയാണ് മാനന്തവാടിയിലെ ബ്ലോക്ക്‌ ഓഫീസില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ പുത്തന്‍പുര വാര്‍ഡില്‍ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ സ്ഥാനാര്‍ഥിയായി മത്സരിച്ച ജോണിന്  38 വോട്ടുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഐ ഗ്രൂപ്പുകാരനായിരുന്ന ജോണിനെ എ ഗ്രൂപ്പുകാര്‍ കാലുവാരിയതാണ് പരാജയകാരണം എന്നു പറയപ്പെടുന്നു.കോണ്‍ഗ്രസ്സിനു സ്വാധീനമുള്ള ഈ വാര്‍ഡില്‍ നാലാം സ്ഥാനത്തെത്താനേ ജോണിന് കഴിഞ്ഞുള്ളു. സിപിഎം വിമതന്‍ വിജയിച്ച  വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തിയത് കോണ്‍ഗ്രസ്‌ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു.

ഐ ഗ്രൂപ്പിന്‍റെ ജില്ലയിലെ പതിവു മുഖങ്ങളില്‍ ഒന്നായിരുന്നു ജോണിന്‍റെത്. തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍‌വിയില്‍ മനോവിഷമത്തിലായിരുന്നു ജോണ്‍ എന്നു സുഹൃത്തുക്കള്‍ പറയുന്നു. തോല്‍വി സംബന്ധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌  പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതായും അറിയുന്നു. 

 

Leave a Reply

Your email address will not be published. Required fields are marked *

×