എൺപത്തി രണ്ടാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോസ് എഞ്ചൽസിലെ ബെവർലി ഹിൽട്ടൺ ഹോട്ടലിൽ വെച്ച് നടന്ന പുരസ്കാര പ്രഖ്യാപനത്തിൽ ഫ്രഞ്ച് മ്യൂസിക്കല്‍ ക്രൈം കോമഡിയായ ‘എമിലിയ പെരേസ്’ മികച്ച ഇംഗ്ലീഷിതര സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കി. ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കാൻ കഴിഞ്ഞില്ല. Golden Globe
മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലേക്കാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് മത്സരിച്ചത്. ഐ ആം സ്റ്റിൽ ഹിയർ, ദ ഗേൾ വിത്ത് ദി നീഡിൽ, ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിലേക്ക് മത്സരിച്ച മറ്റ് ചിത്രങ്ങൾ.
മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, സംവിധായിക പായൽ കപാഡിയക്ക് നഷ്ടമായി. ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകനായ ബ്രാഡി കോർബറ്റിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. എമിലിയ പെരേസിന്റെ സംവിധായകൻ ജാക്വസ് ഔഡിയാഡ്, അനോറയുടെ സംവിധായകൻ സീൻ ബേക്കർ, കോൺക്ലേവിന്റെ സംവിധായകൻ എഡ്വേർ ബെർഗർ, ദ സബ്സ്റ്റൻസിന്റെ സംവിധായിക കോറലി ഫാർഗെറ്റ് എന്നിവരായിരുന്നു മറ്റ് മത്സരാർത്ഥികൾ.
10 നോമിനേഷനുകളുമായി എമിലിയ പെരേസ് ആണ് ഗോൾഡൻ ഗ്ലോബിൽ തിളങ്ങി നിൽക്കുന്നത്. ദി ബ്രൂട്ടലിസ്റ്റ് (7), കോൺക്ലേവ് (6), അനോറ(5) ദ സബ്‌സ്റ്റാൻസ് (5), ചലഞ്ചേഴ്‌സ്(4) , എ റിയൽ പെയിൻ(4) , വിക്കഡ്(4) , ദി വൈൽഡ് റോബോട്ട് (4 ) എന്നിങ്ങനെയാണ് മറ്റ് പുരസ്കാരങ്ങൾ. ബേബി റെയിൻഡിയർ , ഷോഗൺ , ദ ബിയർ എന്നിവ ടിവി നോമിനികളിൽ ഉൾപ്പെടുന്നു.
സമീപ വർഷങ്ങളിൽ, ഗ്ലോബ്‌സിൻ്റെ വോട്ടിംഗ് ബോഡി വിപുലീകരിക്കുകയും അംഗത്വം വൈവിധ്യവത്കരിക്കുകയും ഒരു പുതിയ പെരുമാറ്റച്ചട്ടം സ്വീകരിക്കുകയും ചെയ്തിരുന്നു. ആൻഡ്രൂ ഗാർഫീൽഡ്, അന്യ ടെയ്‌ലർ-ജോയ്, അരിയാന ഡിബോസ്, ഓബ്രി പ്ലാസ, ഡ്വെയ്ൻ ജോൺസൺ, മിഷേൽ യോ, വിയോള ഡേവിസ്, നിക്കോളാസ് കേജ്, ജെന്നിഫർ കൂലിഡ്ജ്, സൽമ ഹയക്, എൽട്ടൺ ജോൺ, ഗാൽ ഗഡട്ട് തുടങ്ങിയ നിരവധി താരങ്ങൾ ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് അവതാരകരിൽ ഉൾപ്പെടുന്നു. Golden Globe
Content Summary:Emilia Perez shines at the Golden Globe; All We Imagine As Light failed to win the award
golden globes All We Imagine As Light emilia perez Payal Kapadia Brady Corbet