കാൻ വേദിയിൽ തിളങ്ങി മലയാളത്തിന്റെ പ്രിയതാരം കല്യാണി പ്രിയദർശൻ. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോകഃ എന്ന ചിത്രത്തിലൂടെ എല്ലാ ഭാഷയിലുമുള്ള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് കല്യാണി പ്രിയദർശൻ. ഇതാദ്യമായാണ് കല്യാണി കാൻ വേദിയിലെത്തുന്നത്. കറുപ്പും മെറൂണും നിറമുള്ള ഗൗൺ ധരിച്ചാണ് കല്യാണി റെഡ് കാർപെറ്റിൽ എത്തിയത്. കാൻ വേദിയിൽ നിന്നുള്ള കല്യാണിയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
‘ലോകഃ’ സിനിമയുടെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍ തെന്നിന്ത്യയെ പ്രതിനിധീകരിച്ചാണ് കല്യാണി കാന്‍ ചലചിത്ര മേളയില്‍ എത്തിയത്. തന്റെ ആദ്യത്തെ കാൻ വേദിയിൽ അണിയാൻ കല്യാണി തിരഞ്ഞെടുത്തത് കല്യാൺ ജ്വല്ലേഴ്‌സ് ആണ്. 14K വൈറ്റ് ഗോൾഡിൽ റൂബി, ടൂർമലൈൻ, ക്രിസ്റ്റൽ, പെരിഡോട്ട് എന്നിവയുൾപ്പെടെ പതിനൊന്ന് രത്നക്കല്ലുകൽക്കൊപ്പം 533 വജ്ര കല്ലുകളും ചേർത്ത് തയ്യാറാക്കിയ ആഭരണം 45 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പവലിയണിലെത്തിയ കല്യാണിയുടെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ള സ്ലീവ്ലെസ് ബ്ലെയ്സര്‍ സ്‌റ്റൈല്‍ ടോപ്പും ഫ്ളോര്‍ ലെങ്ത് സ്‌കേര്‍ട്ടുമാണ് താരം ധരിച്ചത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോയും കല്യാണി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

ആഗോള ബോക്സ് ഓഫീസിൽ 300 കോടിയിലധികം നേടിയ ചിത്രം ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പര്‍ ഹീറോ ചിത്രം കൂടിയാണ്. അതേസമയം രൺവീർ സിങ്ങിനൊപ്പം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കല്യാണിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. സംവിധായകൻ ജയ് മേത്ത ഒരുക്കുന്ന ‘പ്രളയ’ എന്ന ചിത്രത്തിലൂടെയായിരിക്കും ബോളിവുഡ് അരങ്ങേറ്റം. സോംബി സർവൈവൽ ആക്ഷൻ ചിത്രമാണ് ഇതെന്നാണ് സൂചനകൾ. ഈ വർഷം ഓഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.