UPDATES

വായിച്ചോ‌

പാവകളുടെ ദ്വീപ്; ചുരുളഴിയാത്ത ചില നിഗൂഢതകള്‍

മെക്‌സിക്കോയിലെ മ്യൂനെക്കാസ് ദ്വീപിന്റെ വിചിത്ര വിശേഷങ്ങള്‍/വീഡിയോയും ചിത്രങ്ങളും കാണാം

                       

തനിയെ പാവകള്‍ എത്തുന്ന അപകടകരമായ നിഗൂഡതകള്‍ ഒളിപ്പിച്ച ഒരു ദ്വീപ്. ഒട്ടേറെ ദുരൂഹതകള്‍ പേറുന്ന മെക്‌സിക്കോയിലെ മ്യൂനെക്കാസ് എന്ന ദ്വീപിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആള്‍താമസമില്ലാത്ത ഈ ദ്വീപ് സാന്താ ബാറേര എന്നയാളുടെ സ്വന്തമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഒരു പെണ്‍കുട്ടി മുങ്ങി മരിച്ചിരുന്നു. ആ കുട്ടിയുടെ മൃതദേഹത്തിനോട് ചേര്‍ന്ന് ഒരു പാവയുമുണ്ടായിരുന്നു.

ആ പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്കായി ബാറേര ആ പാവയെ ഒരു മരത്തില്‍ തൂക്കിയിട്ടു. ഇതിന് ശേഷം ദുരൂഹതകളുടെ പ്രളയമായിരുന്നെന്ന് പറയപ്പെടുന്നു. ആ ദ്വീപിലേക്ക് പല തരത്തിലുള്ള പാവകള്‍ തനിയെ ഒഴുകി വന്നു ചേരാന്‍ തുടങ്ങി. ബാറേര ഈ പാവകളെയെല്ലാം ദ്വീപിലെ മരങ്ങളില്‍ തൂക്കിയിട്ടു.

കരിക്ക്മീഡിയ-യുടെ വീഡിയോ

2001-ല്‍ ദ്വീപ് ഉടമ ബാറേരയുടെ മൃതദേഹം പെണ്‍കുട്ടി മരിച്ചുകിടന്ന അതേ സ്ഥലത്ത് കണ്ടെത്തി. ഇന്ന് സഞ്ചാരികളുടെ ഒരു കേന്ദ്രമാണ് ഈ ദ്വീപ്.



കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/NyuotN , https://goo.gl/VT2Gy2

Share on

മറ്റുവാര്‍ത്തകള്‍