വലിയ താരങ്ങളില്ലാത്ത ചെറിയ ബജറ്റ് സിനിമകൾക്ക് ഒടിടി പ്ലാറ്റ്‌ഫോമുകൾ ഒരു അനുഗ്രഹമാണെന്ന് പലരും കരുതുന്നതെങ്കിലും, ഇത് സത്യമല്ലെന്ന് തപ്‌സി പന്നു. ഒടിടി പ്ലാറ്റുഫോമുകൾ പി ആറിനായി പണം ചെലവിടുന്നത് ഒഴിവാക്കികൊണ്ട് കൂടുതൽ ലാഭകരമായ സിനിമകൾ തെരഞ്ഞെടുക്കുന്നതിനുമാണ് മുൻതൂക്കം നൽകുന്നത്. Taapsee OTT resisting small films
ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വരുമാനം കൂടി മുന്നിൽ കണ്ടുകൊണ്ടാണ് സ്റ്റുഡിയോകൾ തങ്ങളുടെ സിനിമകൾ ഒരുക്കിയിരുന്നത്, ഇത് വലിയ ചിത്രം നഷ്ടം വരുത്തുന്ന അപകടസാധ്യത ഒഴിവാക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ, തങ്ങൾക്ക് എല്ലാ സിനിമയും എടുക്കാൻ കഴിയില്ലെന്നും ഓരോന്നിൻ്റെയും പ്രചരണത്തിനായി പണം ചെലവഴിക്കാൻ സാധിക്കില്ലെന്നുമാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ വ്യക്തമാകുന്നത് എന്നാണ് തപ്‌സി പന്നു പറഞ്ഞത്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പോലും വമ്പൻ താരങ്ങളില്ലാത്ത ഒരു ചെറിയ സിനിമയെ പ്രമോട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും, ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത് കുറച്ച് ആഴ്ചകൾക്ക് ശേഷം ഒടിടി യിൽ റിലീസ് ചെയ്യാനുമാണ് അവർ നിർദ്ദേശിക്കുന്നതെന്നും തപ്‌സി കൂട്ടിച്ചേർത്തു.
സഞ്ജന സംഘി, രത്‌ന പഥക് ഷാ, ദിയ മിർസ, ഫാത്തിമ സന ഷെയ്ഖ് എന്നിവർ അഭിനയിച്ച ധക് ധക് എന്ന ചിത്രത്തെക്കുറിച്ച് തപ്‌സി പന്നു സംസാരിച്ചു. ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ തിയേറ്ററുകളിൽ നിന്ന് ഔട്ട് ആയെങ്കിലും, ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചു. നന്നായി പരസ്യം ചെയ്ത് നെറ്റ്ഫ്‌ളിക്‌സിൽ ഡിസംബർ 7 ന് സ്ട്രീമിങ് ആരംഭിച്ച സുഹാന ഖാൻ, ഖുഷി കപൂർ, അഗസ്ത്യ നന്ദ തുടങ്ങിയ താരങ്ങളുടെ അരങ്ങേറ്റ ചിത്രമായ ‘ ദ ആർച്ചീസിനെ’ കടത്തിവെട്ടുകയും ചെയ്തുവെന്നും തപ്‌സി പറഞ്ഞു.
രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് തപ്‌സി അവസാനമായി അഭിനയിച്ചത്. വിക്രാന്ത് മാസി, സണ്ണി കൗശൽ എന്നിവർക്കൊപ്പമുള്ള ഫിർ ആയ് ഹസീൻ ദിൽറുബയുടെ തപ്സിയുടെതായി ഇനി പുറത്തിറങ്ങുന്ന ചിത്രം.
content summary ; Taapsee Pannu reveals OTT platforms are pushing back, don’t want to spend money on promoting small films: ‘We can’t take every film’