June 04, 2026 |
Share on

116 വയസ്സുള്ള ലോക മുതുമുത്തശ്ശി! ഏത്തൻ കാറ്റർഹാം ഇനി ഏറ്റവും പ്രായം കൂടിയ വ്യക്തി

രണ്ട് ലോകമഹായുദ്ധങ്ങൾക്കും ടൈറ്റാനിക് ദുരന്തത്തിനും സാക്ഷി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതിക്ക് ഉടമയായ ബ്രിട്ടീഷ് വംശജയായ ഏത്തൻ കാറ്റർഹാമിന് 116 വയസ്സ് തികഞ്ഞു. 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാൻബാരോ ലൂക്കാസിന്റെ മരണത്തെ തുടർന്നാണ് ഏത്തൻ ഈ പദവിയിലെത്തിയത്. 1909 ഓഗസ്റ്റ് 21-നാണ് കാറ്റർഹാം ജനിച്ചത്.

ടൈറ്റാനിക് ദുരന്തത്തിന് മൂന്ന് വർഷം മുമ്പും റഷ്യൻ വിപ്ലവത്തിന് എട്ട് വർഷം മുമ്പുമാണ് ഏലിയൻ കാറ്റർഹാം ജനിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങൾക്കും അവർ സാക്ഷിയായി. യുണൈറ്റഡ് കിംഗ്ഡത്തിലെ ആറ് വ്യത്യസ്ത രാജാക്കന്മാർ, 27 പ്രധാനമന്ത്രിമാർ, ടെലിവിഷൻ്റെയും ഇൻ്റർനെറ്റിൻ്റെയും ആവിർഭാവം, ചന്ദ്രനിലേക്കുള്ള മനുഷ്യൻ്റെ യാത്ര തുടങ്ങി ആധുനിക സമൂഹത്തെ രൂപപ്പെടുത്തിയ എല്ലാ പ്രധാന സംഭവങ്ങൾക്കും അവർ സാക്ഷ്യം വഹിച്ചു. എട്ട് കുട്ടികളിൽ രണ്ടാമത്തെ ആളായി ഹാംഷെയറിലെ ഷിപ്റ്റൺ ബെല്ലിംഗറിൽ ജനിച്ച അവർ വിൽറ്റ്ഷെയറിലെ ടിഡ്‌വർത്തിലാണ് വളർന്നത്.

ഏത്തൻ കാറ്റർഹാമിന് ഒരു ഇന്ത്യൻ ബന്ധവും ഉണ്ട്. 18-ാം വയസ്സിൽ, അതായത് 1927-ൽ, കാറ്റർഹാം ഇംഗ്ലണ്ട് വിട്ട് ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയിലേക്ക് എത്തി. അവിടെ ഒരു ബ്രിട്ടീഷ് കുടുംബത്തിൽ നാനിയായി അവർ ജോലി ചെയ്തു. മൂന്ന് വർഷത്തിന് ശേഷം മടക്കം.
2020-ൽ, 111-ാം വയസ്സിൽ, കോവിഡ്-19-നെയും ഏത്തൻ അതിജീവിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തിയായി അറിയപ്പെടുന്നത് ഫ്രഞ്ച് വനിത ജീൻ ലൂയിസ് കാൽമെന്റ് ആയിരുന്നു. 1997-ൽ 122 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോഴാണ് അവർ മരിച്ചത്.

കഴിഞ്ഞ വർഷം ഏലിയൻ്റെ 115-ാം ജന്മദിനത്തിൽ ലോക മുത്തശ്ശിയെ ചാൾസ് മൂന്നാമൻ രാജാവ് ഒരു കാർഡ് അയച്ച് ആദരിച്ചിരുന്നു. എഡ്വേർഡ് ഏഴാമൻ രാജാവിൻ്റെ ഭരണകാലത്ത് ജീവിച്ചിരുന്ന അവസാനത്തെ വ്യക്തികൂടിയാണ് ഏത്തൻ.

content summary: World’s Oldest Person Turns 116

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×