June 06, 2026 |

സാൻ ഫ്രാൻസിസ്കോയുടെ സൗകര്യത്തിൽ ജീവിക്കണോ ? ബെംഗളൂരുവിലേക്ക് വരൂ

യുവ സംരംഭകന്റെ വൈറൽ പോസ്റ്റ്

ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ചർച്ചകൾക്ക് വഴിവയ്ക്കുന്ന വിഷയങ്ങളാണ്. മൂന്ന് മെട്രോപൊളിറ്റൻ നഗരങ്ങൾക്കും വിശ്വസ്തരായ ആരാധകവൃന്ദമുണ്ട് ഇവിടങ്ങളിലെ ജീവിതത്തെ പറ്റിയുള്ള പല ട്വീറ്റുകളും പലപ്പോഴും വൈറൽ ആകാറുമുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ഒരു സംരംഭകൻ എക്‌സിൽ കുറിച്ച പോസ്റ്റാണ്. ബെംഗളൂരു സാൻ ഫ്രാൻസിസ്കോയും തമ്മിലുള്ള സമാനതകളെ പറ്റിയാണ് ദി റെസിഡൻസിയുടെ സ്ഥാപകനായ ഹർദീപ് ഗംഭീർ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. San Francisco

സാൻഫ്രാൻസിസ്‌കോയുടെ ബേ ഏരിയയിലെ ഏഴുവർഷത്തെ ജീവിതത്തിനു ശേഷമാണ് താൻ ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന വാചകത്തോടെയാണ് ഹർദീപ് ഗംഭീർ കുറിപ്പ് ആരംഭിക്കുന്നത്. ‘ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ, യാത്രക്കാരെ മുഷിപ്പിക്കുന്ന കാത്തിരിപ്പിൽ നിന്ന് രക്ഷപ്പെടുത്തുന്ന യൂബർ സോൺ’ സംവിധാനമാണ് ഹർദീപിൻറെ കണ്ണിലുടക്കിയത്.

ഒരു യൂബർ ബുക്ക് ചെയ്‌ത് വരാൻ കാത്തിരിക്കുന്നതിന് പകരം, ബുക്ക് ചെയ്‌ത് ക്യൂവിലെ ആദ്യത്തെ കാറിലേക്ക് കയറി പിൻ ഡ്രൈവറുമായി പങ്കിട്ടാൽ, മുഷിപ്പിക്കുന്ന കാത്തിരിപ്പ് കൂടാതെ നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ സാധിക്കും എന്നാണ് ഹർദീപ് പറയുന്നത്. അതോടൊപ്പം, എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഓട്ടോറിക്ഷാ ഡ്രൈവറോട് ഹിന്ദിയിൽ ചോദിച്ച ചോദ്യത്തിന് അദ്ദേഹത്തിൽ നിന്ന് ലഭിച്ച ഇംഗ്ലീഷ് മറുപടിയാണ്. ഇന്ത്യയിൽ ഇംഗ്ലീഷ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന നഗരമാണ് ബാംഗ്ലൂർ എന്നാണ് എനിക്ക് തോന്നുന്നത്, ഇത് ആശ്ചര്യകരമാണ് എന്നും ഹർദീപ് ഗംഭീർ കൂട്ടിച്ചേർത്തു.

ഹർദീപ് ഗംഭീർ ബാംഗ്ലൂരിലെ എച്ച്എസ്ആർ ലേഔട്ടിനെ സാൻ ഫ്രാൻസിസ്കോയിലെ ഹെയ്‌സ് വാലിയുമായാണ് താരതമ്യപ്പെടുത്തിയത്. ഇവിടെ നാലുമുതൽ ഏഴ് മിനിറ്റിനുള്ളിൽ വാൾമാർട്ട് ഡെലിവറി, 24×7 ലഭ്യമാണ് കൂടാതെ, സ്വിഗ്ഗി ഇൻസ്റ്റാർട്ട് പോലെയുള്ള ബെംഗളൂരുവിൻ്റെ ഫാസ്റ്റ് ഡെലിവറി സേവനങ്ങൾക്കും കയ്യടി നൽകുന്നുണ്ട്. സാൻ ഫ്രാൻസിസ്കോയുടെ ലൈം, വിയോ, ബേവീൽസ് ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയിലെ താങ്ങാനാവുന്ന ഗതാഗത ചെലവുകളും യുലു ഇലക്ട്രിക് ബൈക്കുകൾ പോലുള്ള മൊബിലിറ്റി സേവനങ്ങളുടെ ലഭ്യതയും ഹർദീപ് തന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ സാൻഫ്രാൻസിസ്കോയെ അപേക്ഷിച്ച് ബെംഗളൂരുവിലെ ജീവിതച്ചെലവ് വളരെ കുറവാണെന്ന് എടുത്തുകാണിക്കുകയും നഗരത്തിലെ സുഖകരമായ കാലാവസ്ഥയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു, അതോടൊപ്പം വാടകയ്‌ക്കെടുക്കാനുള്ള ഉയർന്ന സുരക്ഷാ നിക്ഷേപങ്ങളും കൊതുകും ഒരു ബെംഗളുരുവിന്റെ പോരായ്മായി അദ്ദേഹം ചൂണ്ടി കാണിച്ചു.

 

content summary ; Entrepreneur Shares Perks Of Living In Bengaluru Over San Francisco

Leave a Reply

Your email address will not be published. Required fields are marked *

×