April 25, 2025 |
Share on

ആമസോണിലെ ആരും കാണാത്ത മസാക്കോകള്‍; എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍

200 മുതൽ 250 വരെ ആളുകളുള്ള സമൂഹമാണ് മസാക്കോ സമൂഹമെന്നാണ് കണക്കാക്കപ്പെടുന്നത്

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ബ്രസീലിയൻ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന മസാക്കോ സമൂഹത്തിന്റെ ചിത്രങ്ങൾ പുറത്ത്. മഴക്കാടുകളിൽ സ്ഥാപിച്ചിരുന്ന ഓട്ടോമാറ്റിക് ക്യാമറകളിലാണ് ആദ്യമായി ഇവരുടെ ചിത്രങ്ങൾ പതിഞ്ഞത്. മസാക്കോ സമൂഹത്തിൽ പെട്ട ഒരു കൂട്ടം പുരുഷന്മാരുടെ ചിത്രമാണ് ദി ​ഗാർഡിയൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കാണാൻ സാധിക്കുന്നത്. ആമസോണിലെ അനധികൃത കയ്യേറ്റങ്ങൾക്കിടയിലും വനനശീകരണത്തിനിടയിലും മസാക്കോ സമൂഹത്തിലെ ജനസംഖ്യ വർദ്ധിക്കുന്നതായാണ് പുതുതായി പുറത്തുവന്ന ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്. Massaco people amazone

ഈ സമൂഹം താമസിക്കുന്ന സ്ഥലത്ത് കൂടി ഒഴുകുന്ന മസാക്കോ നദിയുടെ പേരിലാണ് ഇവരെ മസാക്കോ സമൂഹം എന്ന് അറിയപ്പെടുന്നത്. എന്നാൽ അവർ എങ്ങനെയാണ് സ്വയം അവരുടെ സമൂഹത്തെ വിളിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. അവരുടെ ഭാഷ , സാമൂഹിക ഘടനകൾ, വിശ്വാസ വ്യവസ്ഥകൾ എന്നിവയും ഒരു രഹസ്യമായി തുടരുന്നു.

കൃഷി സംബന്ധമായ ബിസിനസുകാർ, ഫോറസ്റ്റർമാർ, ഖനിത്തൊഴിലാളികൾ, മയക്കുമരുന്ന് കടത്തുകാർ തുടങ്ങിയവർ ഇവരുടെ സ്വസ്ഥമായ ജീവിതത്തിന് ഭീഷണിയാണെങ്കിലും 1990 കളുടെ തുടക്കം മുതൽ മസാക്കോ ജനസംഖ്യ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്ന് ബ്രസീലിൻ്റെ നാഷണൽ ഫൗണ്ടേഷൻ ഫോർ ഇൻഡിജിനസ് പീപ്പിൾസ് പറഞ്ഞു. 200 മുതൽ 250 വരെ ആളുകളുള്ള സമൂഹമാണ് മസാക്കോ സമൂഹമെന്നാണ് കണക്കാക്കപ്പെടുന്നത്.

തദ്ദേശവാസികൾക്ക് പാരിതോഷികമായി ലോഹ ഉപകരണങ്ങൾ ഒരുക്കിവെക്കുന്ന ഭാ​ഗത്ത് സ്ഥാപിച്ച ക്യാമറകളിലാണ് ഇവരുടെ ചിത്രങ്ങൾ പതിഞ്ഞത്. പരിചിതമല്ലാത്ത ആളുകൾ ഫാമുകളിലേക്കോ ഫോറസ്റ്ററി ക്യാമ്പുകളിലേക്കോ കയറുന്നതും ഉപകരണങ്ങൾ എടുക്കുന്നതും തടയാൻ വേണ്ടിയാണ് ഈ രീതി ഉപയോഗിക്കുന്നത്. മസാക്കോ കമ്മ്യൂണിറ്റിയിലുള്ളവർ മൂന്ന് മീറ്റർ വരെ നീളമുള്ള വില്ലുകൾ ഉപയോഗിച്ച് വേട്ടയാടുകയും ഓരോ സീസണിലും അവരുടെ ​ഗ്രാമങ്ങൾ വിട്ടിറങ്ങി വനത്തിനുള്ളിൽ ചുറ്റി സഞ്ചരിക്കുകയും ചെയ്യാറുണ്ടെന്നാണ് പ്രദേശത്ത് നടത്തിയിട്ടുള്ള മുൻ നിരീക്ഷണങ്ങളും ഉപഗ്രഹ ചിത്രങ്ങളും സൂചിപ്പിക്കുന്നത്.

മാത്രമല്ല, തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കാനും പുറത്തുനിന്നുള്ള സന്ദർശകരെ തടയാനുമായി ടയർ തുളച്ചുകയറുന്ന സ്പൈക്കുകൾ ഇവർ നിലത്ത് നട്ടുപിടിപ്പിച്ചിട്ടുള്ളതായും നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിശദമായ ഫോട്ടോഗ്രാഫുകളുടെ അടിസ്ഥാനത്തിൽ, ബൊളീവിയയിലെ ഗ്വാപോറെ നദിയുടെ എതിർ കരയിൽ താമസിക്കുന്ന സിറിയോണോ ജനതയുമായി മസോക്കോ സമൂഹത്തിന് സാമ്യമുണ്ടെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ ഇൻഡിജിനസ് പീപ്പിൾസിന്റെ സർക്കാർ ഏജന്റായ ആൾട്ടെയർ അൽ​ഗെയർ പറഞ്ഞു. എന്നാൽ ഇവരെക്കുറിച്ച് കൃത്യമായി പറയാൻ കഴിയില്ലെന്നും ഒരുപാട് കാര്യങ്ങൾ ഇപ്പോഴും നിഗൂഢമായി തുടരുന്നുവെന്നും അൽ​ഗെയർ കൂട്ടിച്ചേർത്തു. ഇത്തരം സമൂഹങ്ങൾക്കും ജീവിക്കാൻ അർഹതയുണ്ടെന്നും അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ആമസോണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ചിന്റെ സഹസ്ഥാപകൻ പൗലെ മൗട്ടീഞ്ഞോ പറഞ്ഞു.

കോളനിവൽക്കരണത്തിന്റേയും വനനശീകരണത്തിന്റേയും ആഘാതം ഉണ്ടായിട്ടുണ്ടെങ്കിലും ആമസോൺ മഴക്കാടുകളിലെ ഇത്തരം തദ്ദേശീയ സമൂഹങ്ങളുടെ കാലങ്ങളായി ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പെറു, വെനസ്വല അതിർത്തികളിലാണ് ജനസംഖ്യാ വർദ്ധനവ് കൂടുതലായി സംഭവിക്കുന്നതെന്ന് സയൻസ് ജേണൽ നാച്ചുറലിന്റെ റിപ്പോർട്ടിൽ പറയുന്നു. Massaco people amazone

Content Summary: Exclusive photos reveal the unseen Masako people of the Amazon forest, masako community  
Brazil amazon rainforest masako people amazon deforestation 

Leave a Reply

Your email address will not be published. Required fields are marked *

×