April 20, 2025 |

‘ഞങ്ങളുടെ നിലവിളികൾ ആരും കേട്ടില്ല, വീണ് കിടന്നവരുടെ മുകളിലൂടെ ആളുകള്‍ കയറിയിറങ്ങി’

കുംഭമേള ദുരന്തത്തിന്റെ ദൃക്‌സാക്ഷികള്‍

അപ്പോൾ സമയം രാത്രി 9 മണി കഴിഞ്ഞിരുന്നു. പകൽ മുഴുവനും സങ്കടത്തിന്റെയും പരിഭ്രാന്തിയുടെയും നിമിഷങ്ങൾ. അരാജകത്വത്തിന്റെ ആ ദിവസം കടന്ന് പോകുമ്പോൾ പ്രയാഗ് രാജിലെ മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളേജിന് പുറത്ത്, ഉറ്റവരെ കാണാതായ ആളുകൾ ഇപ്പോഴും കാത്തുനിൽക്കുകയാണ്.

റോഡുകളും, പ്രധാന റൂട്ടുകളും തടയുകയും, മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായുള്ള അഭ്യർത്ഥനകളെ ഉദ്യോഗസ്ഥർ തള്ളിക്കളയുകയും ചെയ്തു. വൈകുന്നേരം വരെ എത്രയാളുകൾ മരിച്ചു എന്നതിനെക്കുറിച്ചുള്ള യാതൊരു മുന്നറിയിപ്പും അധികൃതരിൽ നിന്നും ഉണ്ടായിരുന്നില്ല. ശാന്തത പാലിക്കണമെന്നും വ്യാജ വാർത്തകൾക്ക് ചെവി കൊടുക്കരുത് എന്നുമുള്ള ഔദ്യോഗിക കോളുകൾ മാത്രം ആളുകളെ തേടിയെത്തി.

എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പരിശോധിച്ചാണ് ഈ മഹാ കുംഭമേള നടത്തിയിരുന്നത്. സ്‌പെഷ്യൽ ട്രെയിനുകൾ നിരത്തിലിറക്കി, ഓരോ രണ്ട് മണിക്കൂറിലും മുങ്ങിക്കുളിച്ചവരുടെ എണ്ണം പോലും കണക്കാക്കി വളരെ കൃത്യമായി കാര്യങ്ങൾ നയിച്ചിട്ടും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെപ്പറ്റി കണക്കെടുക്കാൻ കൂടുതൽ സമയമെടുത്തു.

കീറിയ വസ്ത്രങ്ങളും ചെരുപ്പുകളും ബാഗുകളും വെള്ളക്കുപ്പികളും തുടങ്ങി ആളുകളുടെ സ്വകാര്യവസ്തുക്കളടക്കം ആ മൈതാനത്ത് ചിതറി കിടന്നിരുന്നു. പോലീസുകാർ ആളുകളെ നിയന്ത്രിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കുകയും, മനുഷ്യച്ചങ്ങല നിർമിക്കുകയും ചെയ്തു.

ഘട്ടിലേക്കുള്ള നാല് ഗേറ്റിൽ മൂന്നെണ്ണവും അടച്ചിട്ടിരിക്കുകയായിരുന്നു. ഈ കാരണം കൊണ്ട് തുറന്നിരിക്കുന്ന ഗേറ്റിലേക്ക് ഭക്തരെല്ലാം ഇടിച്ചുകയറുകയും ആളുകൾ തിക്കിലും തിരക്കിലും പെടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് സെക്യൂരിറ്റിമാർ ബാരിക്കേഡുകൾ വച്ചിരുന്നു എന്നാൽ ഇതെല്ലാം തകർത്തുകൊണ്ടാണ് ആളുകൾ അകത്തേക്ക് ഇടിച്ച് കയറാൻ ശ്രമിച്ചത്. ഈ തിക്കിനും തിരക്കിനുമിടയിലാണ് പലരും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തത്.

ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ നിന്നുള്ള അജയ് കുമാർ യാദവ്, കാണാതായ തന്റെ 35 വയസ്സുകാരി സഹോദരി രേണുവിനെ തിരഞ്ഞുകൊണ്ട് ഉത്കണ്ഠയോടെ മോർച്ചറിക്ക് പുറത്ത് നിന്നു.

രേണു ഉൾപ്പെടെയുള്ള സഹോദരിമാർ സംഗമത്തിന് പോയിരുന്നതായി അജയ് പറഞ്ഞു. മറ്റുള്ളവർ സുരക്ഷിതരാണ്. രണ്ട് തവണ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിൽ എത്തി പോലീസിനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും വരിയിൽ നിൽക്കാനാണ് അവർ പറഞ്ഞതെന്നും അജയ് കൂട്ടിച്ചേർത്തു.

തൻ്റെ സഹോദരി വിഭയെ തിരയുന്ന മനീഷ് പാണ്ഡെ, മൃതദേഹങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികൾ പുറത്തുവിടാത്തതിലുള്ള തന്റെ നിരാശ അറിയിച്ചു.

content summary; ‘We screamed, we cried, but no one listened… people just walked over others’: Eyewitnesses recall the chaos and panic of the Mahakumbh stampede.

Leave a Reply

Your email address will not be published. Required fields are marked *

×