June 18, 2026 |
Share on

ഫ്രഞ്ച് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ജൂള്‍സ് ബിയാഞ്ചി മരിച്ചു

അഴിമുഖം പ്രതിനിധി കഴിഞ്ഞ വര്‍ഷത്തെ ജപ്പാന്‍ ഗ്രാന്‍ഡ് പ്രീയിലുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫ്രഞ്ച് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ജൂള്‍സ് ബിയാഞ്ചി (25) മരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുണ്ടായ അപകടത്തെ തുടര്‍ന്ന് അദ്ദേഹം കോമയിലായിരുന്നു. ഫ്രാന്‍സിന്റെ തെക്കുള്ള നൈസിലെ ഒരു ആശുപത്രിയിലായിരുന്നു മരണം. 1994-ലെ ഇറ്റലിയിലെ ഇമോള സര്‍ക്യൂട്ടിലുണ്ടായ അപകടത്തില്‍ ബ്രസീലിന്റെ മൂന്ന് തവണ ചാമ്പ്യനായ അയര്‍ട്ടന്‍ സെന്ന മരിച്ചതിന് ശേഷം ഗ്രാന്‍ഡ് പ്രീ അപകടത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ജൂള്‍സ് ബിയാഞ്ചി. ജപ്പാന്‍ ഗ്രാന്‍ഡ് […]

അഴിമുഖം പ്രതിനിധി

കഴിഞ്ഞ വര്‍ഷത്തെ ജപ്പാന്‍ ഗ്രാന്‍ഡ് പ്രീയിലുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫ്രഞ്ച് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ജൂള്‍സ് ബിയാഞ്ചി (25) മരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുണ്ടായ അപകടത്തെ തുടര്‍ന്ന് അദ്ദേഹം കോമയിലായിരുന്നു. ഫ്രാന്‍സിന്റെ തെക്കുള്ള നൈസിലെ ഒരു ആശുപത്രിയിലായിരുന്നു മരണം. 1994-ലെ ഇറ്റലിയിലെ ഇമോള സര്‍ക്യൂട്ടിലുണ്ടായ അപകടത്തില്‍ ബ്രസീലിന്റെ മൂന്ന് തവണ ചാമ്പ്യനായ അയര്‍ട്ടന്‍ സെന്ന മരിച്ചതിന് ശേഷം ഗ്രാന്‍ഡ് പ്രീ അപകടത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ജൂള്‍സ് ബിയാഞ്ചി. ജപ്പാന്‍ ഗ്രാന്‍ഡ് പ്രീ മത്സരത്തിനിടെ അഡ്രിയന്‍ സുടിലിന്റെ തകര്‍ന്ന കാറിനെ ട്രാക്കില്‍ നിന്നും മാറ്റി കൊണ്ടിരുന്ന വാഹനത്തിലേക്ക് ബിയാഞ്ചിയുടെ കാര്‍ ഇടിക്കുകയായിരുന്നു. വെളിച്ചക്കുറവും ഈര്‍പ്പവും ഉള്ള സാഹചര്യമായിരുന്നു ട്രാക്കില്‍ അപകട സമയത്തുണ്ടായിരുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×