അഴിമുഖം പ്രതിനിധി
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. രണ്ടുദിവസമായി ഐസിയുവില്‍ ആയിരുന്ന ഫാബിയുടെ നില ന്യുമോണിയ ബാധിച്ചതോടെ വഷളാകുകയായിരുന്നു.അരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പില്‍ തൊണ്ടിയില്‍ ഖദീജയുടെയും മകളായ ഫാബി 1958 ഡിസംബര്‍ 18നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മസഖിയാവുന്നത്. അനീസ്, ഷാഹിന എന്നിവരാണ് മക്കള്‍. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ബേപ്പൂര്‍ ജുമാമസ്ജിദില്‍ നടക്കും.