ഭിന്നശേഷിക്കാര്‍ (കാഴ്ച പരിമിതര്‍ക്ക് മുന്‍ഗണന), വയോജനങ്ങള്‍, സ്ത്രീകള്‍, പരിഗണന അര്‍ഹിക്കുന്ന മറ്റുള്ളവര്‍, 300-ല്‍ താഴെ ടിക്കറ്റെടുക്കുന്നവര്‍ എന്നിങ്ങനെയുള്ള ലോട്ടറി ടിക്കറ്റ് ഏജന്റുമാര്‍ക്ക് ആവശ്യമായ ടിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടി ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ചു. ഉയര്‍ന്ന സ്ലാബില്‍ ടിക്കറ്റെടുക്കുന്ന ഏജന്റുമാരുടെ പക്കല്‍ നിന്നും മൂന്നു ഘട്ടങ്ങളിലായി 2 ശതമാനം ടിക്കറ്റുകള്‍ വെട്ടിക്കുറച്ച് ഇത്തരത്തില്‍ പരിഗണന അര്‍ഹിക്കുന്ന വിഭാഗം ഏജന്റുമാര്‍ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഉത്തരവിട്ടു.facilitating the availability of lottery tickets for small lottery agents
കോവിഡിനുശേഷം പല മേഖലകളിലും തൊഴില്‍ നഷ്ടപ്പെട്ടവരും, കായികമായി അധ്വാനമുള്ള മറ്റു ജോലികള്‍ ചെയ്യുന്നതിന് സാധിക്കാത്തതുമായ നിരവധി ആളുകള്‍ ലോട്ടറി വില്‍പ്പന മേഖലയിലേക്ക് കടന്നുവന്നതിന്റെ ഫലമായി നിലവില്‍ അച്ചടിക്കുന്ന ടിക്കറ്റുകള്‍ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് വിതരണം ചെയ്യാനാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് ഏജന്റുമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനായി, ഒരു താല്‍ക്കാലിക സംവിധാനം എന്ന നിലയിലാണ് ഇതെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. കെ.ജെ.മാക്സി എം.എല്‍.എയുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാനഘടന പരിഷ്‌കരണം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
1,00,000 മുതല്‍ 9,99,999 വരെയുള്ള നമ്പറുകളായി ആകെ ഒന്‍പത് ലക്ഷം സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളാണ് ഒരു സീരിസില്‍ അച്ചടിക്കുന്നത്. നിലവിലെ സമ്മാന ഘടന പ്രകാരം അച്ചടിക്കാവുന്നതിന്റെ പരമാവധിയായ 12 സീരീസുകളിലായി ആകെ ഒരു കോടി എട്ടുലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കുന്നുണ്ട്. ഇപ്രകാരം അച്ചടിക്കുന്ന മുഴുവന്‍ ടിക്കറ്റുകളും മിക്കവാറും ദിവസങ്ങളിലും ഓഫീസുകളില്‍നിന്നും വിറ്റഴിയുന്നുണ്ട്. ഓഫീസില്‍ ലഭിക്കുന്ന ടിക്കറ്റുകള്‍ ഓഫീസിലെത്തുന്ന ഏജന്റ്മാരുടെ അപേക്ഷയുടെ സീനിയോറിറ്റി, ഏജന്‍സി സീനിയോറിറ്റി, ടിക്കറ്റ് എടുക്കുന്നതിലെ കൃത്യത, ഓഫീസിലെ ടിക്കറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ക്വാട്ടയായി അനുവദിച്ച് നല്‍കുന്നത്. ക്വാട്ട ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് കൃത്യമായി ലഭ്യമാക്കാറുണ്ട്. അവ അകാരണമായി വെട്ടിക്കുറയ്ക്കാറില്ല. അനുവദിക്കപ്പെട്ടിട്ടുള്ള ടിക്കറ്റുകള്‍ ഇപ്രകാരം ക്വാട്ടയായി ഓഫീസില്‍ നിന്നും ഏജന്റുമാര്‍ക്ക് വിതരണം ചെയ്യുന്നുള്ളു. അതുകൊണ്ടുതന്നെ ഏതെങ്കിലും വിഭാഗം ഏജന്റുമാര്‍ക്ക് ടിക്കറ്റുകള്‍ കൂടുതലോ ആവശ്യത്തിലധികമോ വകുപ്പില്‍നിന്ന് നല്‍കുന്നില്ല. ഏജന്റുമാരോട് വിവേചനപരമായ യാതൊരുവിധ പ്രവര്‍ത്തനങ്ങളും ജില്ലാ/സബ് ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നുമുണ്ടാവുന്നില്ല.
ഭാഗ്യക്കുറി വിപണന മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക. ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ചെറുകിട ഏജന്റുമാര്‍ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഈ മേഖലയില്‍ മുപ്പതിനായിരത്തോളം അധിക തൊഴില്‍ സൃഷ്ടിക്കുന്നതിനായി ഭാഗ്യക്കുറിയുടെ സീരീസുകള്‍ വര്‍ദ്ധിപ്പിച്ച്, അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും സമ്മാനഘടന പരിഷ്‌കരിക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച തുടര്‍നടപടികള്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്വീകരിച്ചുവരികയാണ്. ടിക്കറ്റുകളുടെ സീരീസ് വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ച് വിതരണം ചെയ്യുക എന്നത് വകുപ്പിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണ്. വര്‍ദ്ധിപ്പിക്കുന്ന സീരീസുകള്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യം കൂടി ഉറപ്പുവരുത്തുന്നതോടു കൂടി ഈ പ്രക്രിയ പൂര്‍ണ്ണമാവും. അതോടുകൂടി നിലവിലെ ടിക്കറ്റ് ദൗര്‍ലഭ്യം ഇല്ലാതാവുകയും എല്ലാ ഏജന്റുമാര്‍ക്കും ആവശ്യമായ ടിക്കറ്റുകള്‍ ലഭ്യമാവുകയും ചെയ്യും-മന്ത്രി വിശദീകരിച്ചു.facilitating the availability of lottery tickets for small lottery agents
Content Summary: facilitating the availability of lottery tickets for small lottery agents