ജപ്പാനിൽ ഫുട്ബോൾ കളിക്കാനെത്തിയത് വ്യാജ പാകിസ്ഥാൻ ടീം; പിടികൂടി നാടുകടത്തി അധികൃത‍ർ

22 പേരെയാണ് അറസ്റ്റ് ചെയ്തത്

പാകിസ്ഥാന്റെ പേരിൽ ജപ്പാനിൽ ഫുട്ബോൾ കളിക്കാനെത്തിയത് വ്യാജ ടീമെന്ന് റിപ്പോർട്ട്. കയ്യോടെ പിടികൂടിയ ജാപ്പനീസ് അധികൃതർ ഇവരെ നാടുകടത്തി. ഫുട്ബോളിന്റെ മറവിൽ മനുഷ്യക്കടത്തിനുള്ള ശ്രമം നടന്നുവെന്നാണ് ജാപ്പനീസ് അധികൃതർ സംശയിക്കുന്നത്. 22 പേരെയാണ് അറസ്റ്റ് ചെയ്തത്.

സിയാൻകോട്ട് ടീമിലെ അംഗങ്ങളെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ രേഖകളിലടക്കം കൃത്രിമത്വം കാണിച്ചാണ് ജപ്പാനിലെത്തിയത്. ടീമിലെ താരങ്ങളിലൊരാളായ മാലിക് ഖവാസ് എന്നയാൾ ഗോൾഡൻ ഫുട്ബോൾ ട്രയൽ എന്ന പേരിൽ ഒരു ഫുട്ബോൾ ക്ലബ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി പറഞ്ഞു. ജപ്പാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയതിനെത്തുടർന്നാണ് സംഘത്തെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചത്. പാകിസ്ഥാനിലെ വിമാനത്താവളങ്ങളിൽ നിന്ന് എങ്ങനെയാണ് ഇവർക്ക് യാതൊരു പരിശോധനയുമില്ലാതെ വിമാനത്തിൽ കയറാൻ സാധിച്ചത് എന്നതിനെക്കുറിച്ച് അധികൃതർ ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

അന്വേഷണത്തിൽ, സിയാൽക്കോട്ടിലെ പാസ്റൂർ സ്വദേശിയായ മാലിക് വഖാസ് എന്നയാളാണ് ഈ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ എന്ന് കണ്ടെത്തി. ‘ഗോൾഡൻ ഫുട്ബോൾ ട്രയൽ’ എന്ന പേരിൽ ഇയാൾ ഒരു വ്യാജ ഫുട്ബോൾ ക്ലബ് രൂപീകരിച്ചിരുന്നു. ഈ യാത്രയ്ക്കായി ഓരോരുത്തരിൽ നിന്നും 40 ലക്ഷം മുതൽ 45 ലക്ഷം വരെ ഇയാൾ കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്നു. സെപ്റ്റംബർ 15ന് ഗുജ്റൻവാലയിലെ എഫ്‌ഐഎയുടെ കോമ്പോസിറ്റ് സർക്കിൾ ഇയാളെ അറസ്റ്റ് ചെയ്യുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സിയാൻകോട്ട് വിമാനത്താവളത്തിൽ നിന്ന് ഫുട്ബോൾ ടീമിന്റെ വേഷം ധരിച്ച 22 പേർ ജപ്പാനിലേക്ക് പുറപ്പെടുകയായിരുന്നുവെന്നാണ് പാകിസ്ഥാൻ ഫെഡറൽ ഇൻവസ്റ്റി​ഗേഷൻ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട്. രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ജാപ്പനീസ് അധ്കൃതർ ഇവരെ നാടുകടത്തി. പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളെ പോലെ പെരുമാറാൻ ഇവർക്ക് പരിശീലനം വരെ ലഭിച്ചിരുന്നു. പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ്റെ വ്യാജ രജിസ്ട്രേഷനുകളും വിദേശ മന്ത്രാലയത്തിൽ നിന്നുള്ള വ്യാജ രേഖകളും ഉൾപ്പെടെ കണ്ടെടുത്തെന്നാണ് റിപ്പോർട്ട്. എഫ്ഐഎ ഖവാസിനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2024 ജനുവരിയിൽ ഇതേ രീതിയില്‍ 17 പേരെ ജപ്പാനിലേക്ക് അയച്ചതായി ഇയാള്‍ സമ്മതിച്ചു.

content summary: Fake Pakistani Football Team Caught in Japan, Authorities Detain and Deport Them

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment