കഴിഞ്ഞ ഫെബ്രുവരി പതിമൂന്ന് മുതല്‍ പഞ്ചാബ് -ഹരിയാന അതിര്‍ത്തിയില്‍ സത്യാഗ്രഹം ഇരിക്കുകയും കഴിഞ്ഞ ദിവസം മുതല്‍ ഡല്‍ഹിയിലേയ്ക്ക് ജാഥ നയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളായ സമരക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളി. ഇത്തരം അനാവശ്യ ഹര്‍ജികളുമായി സുപ്രീം കോടതിയെ സമീപിക്കരുതെന്ന് കോടതി മുന്നറിയിപ്പും നല്‍കി. അതേസമയം കണ്ണീര്‍വാതക പ്രയോഗവും പോലീസിന്റെ ബലപ്രയോഗവും മൂലം പരിക്ക് പറ്റിയ കര്‍ഷകരുടെ ചികിത്സക്കായി നിര്‍ത്തിവച്ച ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ സമരസമിതി തീരുമാനിച്ചു. ഏതാണ്ടൊരു വര്‍ഷമായി സത്യാഗ്രഹസമരം നടത്തുന്ന കര്‍ഷകരുടെ പ്രതിനിധികളായ 101 പേരാണ് കഴിഞ്ഞദിവസം ‘ഡല്‍ഹി ചലോ’ എന്ന പേരില്‍ പ്രതിഷേധ ജാഥ ആരംഭിച്ചത്. ഹരിയാന അതിര്‍ത്തിയില്‍ തന്നെ അവരെ പോലീസ് ബലമായി തടഞ്ഞു.
farmers cannot be forcibly removed
സംയുക്ത കിസാന്‍ മോര്‍ച്ചയുടേയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടേയും നേതൃത്വത്തില്‍ നടക്കുന്ന സമരം പഞ്ചാബ്, ഹരിയാന അതിര്‍ത്തിയിലുള്ള ശംഭു, ഖന്നൂരി അതിര്‍ത്തികളില്‍ കേന്ദ്രീകരിച്ചാണ് സത്യാഗ്രഹം നടത്തി വരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 24ന് പഞ്ചാബിലെ സംസ്ഥാന പാതകളും ദേശീയ പാതകളും റെയില്‍ ഗതാഗതവും ഉപരോധിച്ച് പ്രതിഷേധത്തിന്റെ വ്യാപ്തി കര്‍ഷകര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനിടെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ പലതും സംയുക്ത കിസാന്‍ മോര്‍ച്ചയുടേയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടേയും ഈ സമരത്തിന് പിന്തുണയായി രംഗത്തുവന്നു. അതോടെയാണ് സമരം ഡല്‍ഹിയിലേയ്ക്ക് വ്യാപിപ്പിക്കാന്‍ പ്രതിനിധികളുടെ ചലോ ഡല്‍ഹി ജാഥ നടത്താന്‍ സമരസമിതി തീരുമാനിച്ചത്. എന്നാല്‍ ശംഭു അതിര്‍ത്തിയിലുള്ള ബാരിക്കേഡിന് മുന്നില്‍ തന്നെ കര്‍ഷകരെ ഹരിയാന പോലീസ് തടഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ കര്‍ഷക സമരം ഡല്‍ഹിയിലേയ്ക്ക് വ്യാപിക്കാമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടിരുന്നു.
farmers strike
വിളകള്‍ക്ക് താങ്ങുവില നിയമപ്രകാരം ഉറപ്പുവരുത്തുക, കര്‍ഷക വായ്പകള്‍ക്ക് ഇളവുകള്‍ അനുവദിക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുക, വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാതിരിക്കുക, കര്‍ഷകര്‍ക്കെതിരെയുള്ള പോലീസ് കേസുകള്‍ പിന്‍വലിക്കുക, 2021-ല്‍ യു.പിയിലെ ലഖിംപൂര്‍ ഖേരിയില്‍ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന അജയ് കുമാര്‍ മിശ്ര തേനിയുടെ കാര്‍ അദ്ദേഹത്തിന്റ മകന്‍ ആഷിഷ് മിശ്ര തേനിയും ഡ്രൈവറും ഉള്‍പ്പെടെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ മേല്‍ക്ക് ഓടിച്ച് കയറ്റി നാല് കര്‍ഷകരേയും ഒരു ജേണലിസ്റ്റിനേയും കൊലപ്പെടുത്തുകയും ആകെ എട്ട് പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത സംഭവത്തില്‍ ഇരകള്‍ക്ക് നീതി നല്‍കുക, 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനസ്ഥാപിക്കുക, 2020-21 കാലത്തെ കര്‍ഷക സമരത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് സമരം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍.
കഴിഞ്ഞ ദിവസം ജാഥയുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ച കര്‍ഷക പ്രതിനിധികള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ബാരിക്കേഡിന് മുന്നില്‍ ബലമായി തടയുകയുമായിരുന്നു പോലീസ്. ഒന്‍പത് കര്‍ഷകര്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്ന് സമരസമിതിയുടെ നേതാവ് ശര്‍വണ്‍ സിങ്ങ് പാന്ഥര്‍ അറിയിച്ചു. ഡല്‍ഹി ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ ഹരിയാന അതിര്‍ത്തിക്കിപ്പുറക്കേയ്ക്ക് സമരം നടത്തുന്ന കര്‍ഷകരെ കടക്കാന്‍ അനുവദിക്കില്ല എന്ന് അംബാല പോലീസ് അധികൃതര്‍ അറിയിച്ചു. സമരം വീണ്ടും ചൂട് പിടിച്ചതോടെ പ്രതിപക്ഷനേതാക്കളും കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തുടങ്ങി.
ഈ സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരെ വരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ എത്തുന്നത്. പഞ്ചാബിലെ മുഴുവന്‍ ദേശീയ-സംസ്ഥാനപാതകളും ഈ കര്‍ഷകര്‍ തടഞ്ഞിരിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. പഞ്ചാബിനും സമീപ സംസ്ഥാനങ്ങള്‍ക്കും ഈ സമരങ്ങള്‍ മൂലം കടുത്ത പ്രയാസമാണുള്ളത് എന്നും ആംബുലന്‍സുകള്‍ക്ക് പോലും ഓടാന്‍ പറ്റുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ഈ വിഷയമെല്ലാം കോടതി നേരത്തേ പരിശോധിച്ചിട്ടുള്ളതാണെന്നും ആവര്‍ത്തിച്ചുള്ള ഹര്‍ജികളുമായി കോടതിയെ സമീപിക്കരുതെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ശംഭു അതിര്‍ത്തിയിലെ കര്‍ഷകരുടെ ഉപരോധസമത്തെ സമീപിക്കുമ്പോള്‍ കൂടുതല്‍ അനുതാപവും നയതന്ത്രജ്ഞതയും പുലര്‍ത്തണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. farmers cannot be forcibly removed
Content Summary: farmers cannot be forcibly removed
farmers strike protest farmers strike support price for crops strike in delhi latest news national news top news