June 05, 2026 |
Share on

ഫേസ് ബുക്ക് ലൈവിന് വേണ്ടി മരണ പാച്ചില്‍; യുവാവ് എത്തിയത് ആശുപത്രിയില്‍

അഴിമുഖം പ്രതിനിധി ഫേസ്ബുക്കില്‍ നിന്നും ഒരു നിമിഷം പോലും വിട്ടുനില്‍ക്കാന്‍ പറ്റാത്തവരാണ് നമ്മള്‍. പക്ഷെ വാഹനം ഓടിക്കുമ്പോഴും റോഡ് മുറിച്ച് കടക്കുമ്പോഴുമൊക്കെ ഫോണില്‍ കുത്തിക്കളിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഒരു സംഭവം ഇതാ. കാറോടിക്കുന്നതിനിടയില്‍ ഫേസ്ബുക്കില്‍ കുത്തിക്കളിക്കുകയായിരുന്ന യുഎസിലെ റോഡ് ഐലന്റില്‍ നിന്നുള്ള 20 കാരനായ ഒനായിസ് ഒലിയോ-റോജസ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ഒരു മാലിന്യവാഹക ട്രക്കിലും റോഡിലെ കോണ്‍ക്രീറ്റ് വേലിയിലും ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒലിയ-റോജസിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ […]

അഴിമുഖം പ്രതിനിധി

ഫേസ്ബുക്കില്‍ നിന്നും ഒരു നിമിഷം പോലും വിട്ടുനില്‍ക്കാന്‍ പറ്റാത്തവരാണ് നമ്മള്‍. പക്ഷെ വാഹനം ഓടിക്കുമ്പോഴും റോഡ് മുറിച്ച് കടക്കുമ്പോഴുമൊക്കെ ഫോണില്‍ കുത്തിക്കളിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഒരു സംഭവം ഇതാ.

കാറോടിക്കുന്നതിനിടയില്‍ ഫേസ്ബുക്കില്‍ കുത്തിക്കളിക്കുകയായിരുന്ന യുഎസിലെ റോഡ് ഐലന്റില്‍ നിന്നുള്ള 20 കാരനായ ഒനായിസ് ഒലിയോ-റോജസ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ഒരു മാലിന്യവാഹക ട്രക്കിലും റോഡിലെ കോണ്‍ക്രീറ്റ് വേലിയിലും ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
 
ഒലിയ-റോജസിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ 100 മൈലില്‍ ഏറെ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ അതിവേഗം പായുന്നതായി കാണാം. ഭാഗ്യത്തിന് മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×