July 17, 2026 |
Share on

ഫീസ് അടച്ചില്ല; കോഴിക്കോട് സ്‌കൂളില്‍ കുട്ടികളെ പൂട്ടിയിട്ടു

കോഴിക്കോട് സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ പൂട്ടിയിട്ടു. ഫീസടക്കാത്തതിന്റെ പേരിലാണ് പുതിയറ ഹില്‍ടോപ്പ് സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥികളടക്കമുള്ള കുട്ടികളെ രാവിലെ കോണ്‍ഫറന്‍സ് ഹാളില്‍ പൂട്ടിയിട്ടത്. രാവിലെ സ്‌കൂള്‍ ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികളെ കോണ്‍ഫറന്‍സ് ഹാളിലേക്ക് വിളിപ്പിച്ച അധികൃതര്‍ ഫീസടച്ച കുട്ടികളെ പുറത്താക്കി മറ്റ് കുട്ടികളെ ഹാളിലിട്ട് പൂട്ടുകയായിരുന്നു.  ഇതെ തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന എല്‍കെജി കുട്ടികള്‍ ബോധം കെട്ട് വീണു. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ സ്‌കൂളില്‍ തടിച്ചു കൂടി. ഇവര്‍ ബഹളം വച്ചതിനെതുടര്‍ന്നാണ് കുട്ടികളെ തുറന്ന് വിടാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായത്. സംഭവത്തില്‍ […]

കോഴിക്കോട് സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ പൂട്ടിയിട്ടു. ഫീസടക്കാത്തതിന്റെ പേരിലാണ് പുതിയറ ഹില്‍ടോപ്പ് സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥികളടക്കമുള്ള കുട്ടികളെ രാവിലെ കോണ്‍ഫറന്‍സ് ഹാളില്‍ പൂട്ടിയിട്ടത്. രാവിലെ സ്‌കൂള്‍ ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികളെ കോണ്‍ഫറന്‍സ് ഹാളിലേക്ക് വിളിപ്പിച്ച അധികൃതര്‍ ഫീസടച്ച കുട്ടികളെ പുറത്താക്കി മറ്റ് കുട്ടികളെ ഹാളിലിട്ട് പൂട്ടുകയായിരുന്നു. 

ഇതെ തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന എല്‍കെജി കുട്ടികള്‍ ബോധം കെട്ട് വീണു. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ സ്‌കൂളില്‍ തടിച്ചു കൂടി. ഇവര്‍ ബഹളം വച്ചതിനെതുടര്‍ന്നാണ് കുട്ടികളെ തുറന്ന് വിടാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. പ്രിന്‍സിപ്പാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×