ഹൊറർ മുതൽ പല വിഭാഗങ്ങളിലായി സ്ത്രീകളുടെ കഥകൾ പറയുന്ന ചിത്രങ്ങൾ
കാൻ ചിലച്ചിത്ര മേള അവസാന ദിനങ്ങളിലേക്ക് അടുക്കുകയാണ്. “ദി ഗോഡ്‌ഫാദർ” സീരീസ്, “അപ്പോക്കലിപ്‌സ് നൗ” തുടങ്ങിയ ക്ലാസിക്കുകളുടെ സൃഷ്ട്ടാവിന്റെ ഏറ്റവും പുതിയ ചിത്രം “മെഗലോപോളിസിൻ്റെ” തരംഗത്തിനായിരുന്നു മേള ആദ്യ ദിനങ്ങളിൽ സാക്ഷ്യം വഹിച്ചത്. എന്നാൽ കാറ്റ് വളരെ വേഗമാണ് സ്ത്രീപക്ഷ സിനിമകളിലേക്ക് ഗതി മാറി വീശിയത്. സ്ത്രീകളുടെ അതി വൈഭവത്തെ പറ്റിയുള്ള ചർച്ചകൾ കാനിൽ സജീവമായി. വായ്മൊഴിയായി നടന്ന ഈ ചർച്ചകളിലൂടെ സ്ത്രീകൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രങ്ങളാണ് രണ്ടാം പകുതിയിൽ മുന്നിട്ടു നിൽക്കുന്നത്. സെലീന ഗോമസ്, സോ സാൽഡാന, ഡെമി മൂർ, മാർഗരറ്റ് ക്വാലി എന്നിവർ അഭിനയിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ശ്രദ്ധ നേടുന്നത്. Female-led films at Cannes
എൽജിബിടിക്യു+ സമൂഹത്തിന്റെ വെല്ലുവിളികളുമായി ‘എമിലിയ പെരെസ്’
ഈ സിനിമയെ വിവരിക്കുമ്പോൾ ആളുകൾ വളരെ ആവേശഭരിതരാകും. സ്പാനിഷ് ഭാഷയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ സെലീന ഗോമസും സോ സാൽഡാനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2015-ൽ “ദീപൻ” എന്ന ചിത്രത്തിന് പാം ഡി ഓർ നേടിയ 72 കാരനായ ഫ്രഞ്ച് സംവിധായകൻ ജാക്വസ് ഓഡിയാർഡാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലിലെ ഗുണ്ടാ നേതാവ് കുറ്റകൃത്യങ്ങളുടെ ലോകത്ത് നിന്ന് ഓടി ഒളിക്കാനും എപ്പോഴോ തിരിച്ചറിഞ്ഞ തന്റെ അസ്തിത്വത്തിനായി ലിംഗമാറ്റ ശാസ്ത്രകിയ നടത്താൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. എൽജിബിടിക്യു+ സമൂഹം നേരിടുന്ന വിവേചനവും അരികുവൽക്കരണവും തുറന്നു കാണിക്കാൻ ധൈര്യപ്പെടുന്നുണ്ട് സിനിമ.
മെക്‌സിക്കോ സിറ്റിയിലെ വക്കീലായ റീത്തയുടെ കഥാപാത്രമാണ് സോ സാൽഡാന അവതരിപ്പിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി മെക്സിക്കോ വിടാൻ സഹായിക്കുന്നതിനായി കാർട്ടൽ മേധാവി മാനിറ്റാസ് അവളെ നിയമിക്കുന്നു. ഇത് റീത്തയും മനിറ്റാസും തമ്മിലുള്ള ബന്ധത്തിൻ്റെ തുടക്കം കുറിക്കുന്നു, പിന്നീട് ശസ്ത്രക്രിയക്ക് ശേഷം എമിലിയ പെരസായി പേരും മാറ്റുന്നു (കാർല സോഫിയ ഗാസ്‌കോൺ ആൺ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്). ശസ്ത്രക്രിയ കഴിഞ്ഞ എമിലിസ തന്റെ മുൻ ഭാര്യക്കൊപ്പം കഴിയുന്ന കുട്ടികളെ കാണാനായി തിരിച്ചു വരുന്നു. മാനിറ്റാസിന്റെ സഹോദരിയാണെന്ന വ്യജേനെയാണ് എമിലിസയുടെ മടങ്ങിവരവ്. മുൻ ഭാര്യയായി വേഷമിടുന്നത് സെലീന ഗോമസാണ്. സംഗീതത്തിന് പ്രാധന്യം നൽകുന്നുണ്ട് ചിത്രം.
ഫെമിനിസ്റ്റ് ബോഡി ഹൊറർ ‘ദി സബ്സ്റ്റൻസ്’
കാനിൽ ആളുകളെ പേടിപ്പിക്കും രസിപ്പിക്കയും ചെയ്തുവെന്ന നിരൂപണം ലഭിച്ച ചിത്രമാണ് ദി സബ്സ്റ്റൻസ്. ഒരു ഫെമിനിസ്റ്റ് ബോഡി ഹൊറർ ചിത്രമാണ് ഇത്. പഴയ കാലങ്ങളിൽ ഹൊറർ സിനിമയിൽ സ്ത്രീകളെ അവതരിപ്പിച്ചിരുന്നത് പ്രതികാര പൂർത്തികരണത്തിനായി എത്തുന്ന ആത്മാവായാണ്. എന്നാൽ അത്തരം നിർബന്ധിത പ്രതികാരിയായ സ്ത്രീയിൽ നിന്ന് മാറി, സ്ത്രീകളുടെ വൈകാരികതകൾ സംസാരിക്കുന്ന തരത്തിലേക്ക് മാറ്റി നിർമ്മിക്കപ്പെട്ട പുതു ശൈലിയാണ് ഫെമിനിസ്റ്റ് ബോഡി ഹൊറർ വിഭാഗം. ഹിന്ദിയിൽ നിർമ്മിക്കപ്പെട്ട ഹൊറർ ചിത്രം ബുൾ ബുൾ ഈ വിഭാഗത്തിൽപ്പെടുന്നതാണ്. കോറലി ഫർഗേറ്റ് എന്ന സംവിധായികയുടെ വേറിട്ട ശൈലി സിനിമയിൽ ഉടനീളം തെളിഞ്ഞു നിൽക്കുന്നുണ്ട്. സ്ത്രീപക്ഷത്തോട് പറ്റിനിൽക്കുന്ന ശക്തമായ സന്ദേശം പകരാനും സിനിമയ്ക്കാവുന്നുണ്ട്.
”അനോറ”
കാനിൽ ഏറ്റവും കുറവ് പ്രേക്ഷകരുണ്ടാകുന്ന സമയം മൂന്ന് മണിയാണ്. എന്നാൽ അനോറ പ്രദർശിപ്പിച്ച ദിവസം ഈ രീതിക്ക് മാറ്റം വന്നിരുന്നു. “ദി ഫ്ലോറിഡ പ്രൊജക്‌റ്റ്” സംവിധാനം ചെയ്‌ത സീൻ ബേക്കറാണ് അനോറയുടെയും സംവിധായകനും. ബ്രൂക്ലിനിൽ നിന്നുള്ള അനി എന്ന യുവ ലൈംഗികത്തൊഴിലാളിയുടെ ജീവിതത്തിലേക്ക് സിനിമ വെളിച്ചം വീശുന്നത്. അനോറ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി ഒരു മാൻഹട്ടൻ സ്ട്രിപ്പ് ക്ലബിലെ ജീവനക്കാരിയാണ്. ഒരു റഷ്യൻ ക്ലയന്റിനെ അനിയെ ഏൽപ്പിക്കുന്നു. എന്നാൽ സാധരണയിൽ നിന്ന് മാറി അവൻ്റെ കരാർ കാമുകിയാകാൻ ആവശ്യപ്പെടുന്നു. പണം ലഭിക്കുമെന്നതിനാൽ അവൾ സമ്മതമറിയിക്കുന്നു. മൈക്കി മാഡിസൺ ആണ് അനിയായി എത്തുന്നത്. Female-led films at Cannes
Content summary; Feminist films steal the show at Cannes with their diverse narratives and strong performances.