UPDATES

ട്രെന്‍ഡിങ്ങ്

ദിവസവും ഇഡലിയും ദോശയും കഴിക്കുന്നത് അത്ര നല്ലതല്ല!

സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം

                       

നമ്മളിൽ പലരും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഇഡലിയിൽ നിന്നും, ദോശയിൽ നിന്നുമായിരിക്കും. പലപ്പോഴും ഇത്തരം ഭക്ഷണങ്ങൾ, ആരോഗ്യകരവും ശരീരത്തിന് ആരോഗ്യദായകവുമായാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ, എല്ലാ ദിവസവും ഇഡലിയും ദോശയും കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. idli and dosa

ഇഡലിയും, ദോശയും പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും അവ അമിതമായി കഴിക്കുന്നത് ചിലപ്പോൾ അലർജിക്ക് കാരണമായേക്കാം. കാരണം, കടയിൽ നിന്ന് വാങ്ങുന്ന ഇഡലിമാവ് പോലുള്ളവയിൽ ദീർഘകാലം കേടു കൂടാതിരിക്കാനും രുചിക്കായും ധാരാളം ഉപ്പും പഞ്ചസാരയും ചേർക്കുന്നുണ്ട്, ഇത് പുളിച്ചു തികട്ടൽ, വയറിളക്കം, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കും. കൂടാതെ യീസ്റ്റ് ഉപയോഗിക്കുന്നത് വയറിനെ അസ്വസ്ഥമാകുന്നതിനും കാരണമാകും. എന്നാണ് ഡൽഹി അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഡയറ്റീഷ്യൻ ദിവ്യ മാലിക് ധവാൻ പറയുന്നത്.

ആയുർവേദ ഡോക്ടറായ വരലക്ഷ്മി യനമന്ദ്രയും സമാനമായ അഭിപ്രായമാണ് പങ്ക് വക്കുന്നത്, ദോശയും ഇഡലിയും ദക്ഷിണേന്ത്യയിലെ ജനപ്രിയ പ്രഭാതഭക്ഷണമാണെങ്കിലും, അവ ദൈനംദിന ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് അനുയോജ്യമല്ലെന്നാണ് വരലക്ഷ്മി യനമന്ദ്ര പറയുന്നത്. ഉഴുന്നും അരിയും ഒരുമിച്ച് അരച്ചെടുത്ത് പുളിപ്പിച്ചുണ്ടാകുന്ന ദോശയും ഇഡലിയും പോഷകപ്രദമാണെന്നാണ് കണക്കാക്കുന്നത് ഉഴുന്ന് ശരീരത്തിൽ ചൂട് ഉണ്ടാക്കുകയും, ശരീരത്തിൽ അസന്തുലിതാവസ്ഥക്ക് കാരണമാകുകയും ചെയ്യുന്നു. കൂടാതെ, ചർമ്മ പ്രശ്നങ്ങൾ, രക്തസ്രാവം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് ഇത്തരം ഭക്ഷണം അനുയോജ്യമല്ല എന്നും വരലക്ഷ്മി വ്യക്തമാക്കുന്നു.

ഇഡലിയും ദോശയും ലഘുഭക്ഷണങ്ങളാണെന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണ്, എന്നിരുന്നാലും, ദോശ ആരോഗ്യകരമാണെന്നും വിവിധ ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നും നിഷേധിക്കാനാവില്ല, പക്ഷേ ദോശയെയും ഇഡലിലെയും ലഘു ഭക്ഷണങ്ങളുടെ ഗണത്തിൽ പെടുത്താൻ സാധിക്കില്ല. അതിനാൽ, കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ദോശയും ഇഡലിയും മിതമായി കഴിക്കേണ്ടത് പ്രധാനമാണ്.’ എന്നും വരലക്ഷ്മി യനമന്ദ്ര പറയുന്നുണ്ട്.

ഇഡലിയോ ദോശയോ കഴിക്കുമ്പോൾ, ഹോട്ടലുകളിൽ വാങ്ങുന്നതിന് പകരം വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതാണ് എപ്പോഴും നല്ലത്. റെഡിമെയ്‌ഡ് ഇഡലി, ദോശമാവുകൾ കേടാകാതെ കൂടുതൽ സമയം പുളിപ്പിച്ച് സൂക്ഷിക്കാൻ പ്രിസർവേറ്റീവുകളും ഉപ്പും പഞ്ചസാരയും അധികമായി ചേർക്കുന്നതിനാൽ ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. അലർജികളുള്ളവർ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, സോഡിയം കുറവുള്ളവർ പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

 

content summary : Fermented foods like idli and dosa are healthy, but must be cautious about having them daily

Share on

മറ്റുവാര്‍ത്തകള്‍