ചിത്രം മെയ് 17ന് തിയറ്ററുകളിലെത്തും
അജയ് ദേവ്‌ഗൺ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം ദേ ദേ പ്യാർ ദേ സിനിമയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. അൻപതുകാരനും ഇരുപത്തിയാറുകാരിയുമായുള്ള പ്രണയവും ഇവരുടെ വിവാഹത്തിൽ സംഭവിക്കുന്ന പുകിലുകളുമാണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം.
ആശിഷ് എന്ന അൻപതുകാരനായി അജയ് ദേവ്ഗണും അയേഷ എന്ന 26കാരിയായി രാകുൽ പ്രീതും എത്തുന്നു. തബുവാണ് ആശിഷിന്റെ മുൻഭാര്യയുടെ വേഷത്തിൽ അഭിനയിക്കുന്നത്. ആശിഷിന്റെ പ്രായവ്യത്യാസം വിവാഹത്തിലുണ്ടാക്കുന്ന തടസ്സങ്ങളാണ് രസകരമായി ചിത്രത്തിൽ പ്രതിപാദിക്കുക. അകിവ് അലിയാണ് സംവിധാനം. ചിത്രം മെയ് 17ന് തിയറ്ററുകളിലെത്തും.