രഞ്ജിത്ത് ഒരുക്കുന്ന പുതിയ മമ്മൂട്ടി ചിത്രമായ പുത്തന്‍ പണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള പ്രമേയമാണ് ചിത്രത്തില്‍ ഉള്ളതെന്ന സൂചനകള്‍ നല്‍കിയാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്.
നിത്യാനന്ദ ഷേണായി എന്ന കാസര്‍ഗോട്ടുകാരനായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. സായ്കുമാര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, സിദ്ദിഖ്, ജോയി മാത്യു, പി ബാലചന്ദ്രന്‍, കോട്ടയം നസീര്‍, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ക്യാമറ- ഓം പ്രകാശ്, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഷാന്‍ മുഹമ്മദ്.