July 17, 2026 |
Share on

‘ഈ അവസരം കളയേണ്ട എന്ന് തോന്നി’; മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഇന്ദ്രജ

നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ട്വല്‍ സി എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ മടങ്ങി വരുന്നത്. ചിത്രത്തില്‍ ആശ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്.

ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഇന്ദ്രജ. ഉസ്താദ്, ക്രോണിക് ബാച്ചിലര്‍, ശ്രദ്ധ, എഫ്. ഐ.ആര്‍, വാര്‍ ആന്റ് ലൗവ്, ലോകനാഥന്‍ ഐ.എ.എസ് തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ തിളങ്ങിയ താരം നരകാസുരന്‍ എന്ന മലയാള ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഇന്ദ്രജ.

സിനിമയില്‍ ഞാന്‍ വലിയ ഇടവേള എടുത്തിട്ടില്ല. ഇത്രയും കാലം തെലുങ്കിലും തമിഴിലുമെല്ലാം അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ എനിക്ക് ലഭിച്ചിരിക്കുന്നത് ഒരു നല്ല കഥാപാത്രത്തെയാണ്. അതുകൊണ്ടു തന്നെ ഈ അവസരം കളയേണ്ട എന്ന് എനിക്ക് തോന്നി- ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞു.

നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ട്വല്‍ സി എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ മടങ്ങി വരുന്നത്. ചിത്രത്തില്‍ ആശ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത ദ ഗോഡ്മാനാണ് ഇന്ദ്രജയുടെ ആദ്യ മലയാള ചിത്രം.ചെന്നൈ സ്വദേശിനിയായ ഇന്ദ്രജ ഉഴൈപാളി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക് സിനിമയില്‍ ചേക്കേറിയ ഇന്ദ്രജ അവിടുത്തെ തിരക്കുള്ള നായികയായി.

2005ല്‍ നടൻ മുഹമ്മദ് അബ്‌സറുമായി വിവാഹിതയായ താരം പിന്നീട്
ടെലിവിഷന്‍ സീരിയെല്ലുകളിൽ സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×