July 16, 2026 |
Share on

നിവിനോടല്ല, ഏറ്റവുമധികം ദേഷ്യം തോന്നേണ്ടത് ദുല്‍ഖറിനോടും ടൊവിനോയോടും വിനീതിനോടും; രൂപേഷ് പീതാംബരന്‍

നിവിന്‍ പോളി ഡേറ്റ് തരാത്തതിന്റെ പേരിലാണ് തന്റെ വിമര്‍ശനമെന്ന പ്രചാരണത്തിനുള്ള രൂപേഷി് പീതാംബരന്റെ വിശദീകരണം

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത റിച്ചിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സംവിധായകന്‍ രൂപേഷ് പീതാംബരന് നിവിന്‍ പോളി ആരാധകരില്‍ നിന്നും കടുത്ത അധിക്ഷേപമാണ് ഏല്‍ക്കേണ്ടി വന്നത്. നിവിന്‍ ഡേറ്റ് കൊടുക്കാത്തതിന്റെ പേരിലാണ് രൂപേഷിന്റെ വിമര്‍ശനം എന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ ഇത്തരൊരു പ്രചാരണം തെറ്റാണെന്നാണ് രൂപേഷ് പറയുന്നത്. ഡേറ്റ് തരാത്തതിന്റെ പേരില്‍ തനിക്ക് ആരോടെങ്കിലും ദേഷ്യം തോന്നേണ്ടതെങ്കില്‍ അത് നിവിനോടല്ലെന്നും മറിച്ച് ഏറ്റവുമധികം ദേഷ്യം തോന്നേണ്ടത് വിനീത് ശ്രീനിവാസനോടും ടൊവിനോ തോമസിനോടും ദുല്‍ഖര്‍ സല്‍മാനോടും ആണെന്നാണ് രൂപേഷ് പറയുന്നത്.

വിനീതിനോട് താനൊരു കഥ പറഞ്ഞത് പുളിക്ക് ഇഷ്ടമായെന്നും തിരക്കഥയാക്കി കൊണ്ടു വരാന്‍ വിനീത് പറഞ്ഞതിന്‍പ്രകാരം അങ്ങനെ ചെന്നപ്പോള്‍ തിരിക്കഥ വായിച്ചശേഷം വിനീത് പറഞ്ഞത് കേട്ട കഥപോലെയല്ല സ്‌ക്രിപ്റ്റ് എന്നും അതുകൊണ്ട്തനിക്കിത് ഇഷ്ടമായില്ലെന്നും സിനിമ ചെയ്യുന്നില്ലെന്നുമായിരുന്നു. ഞാനത് ബഹുമാനിക്കുന്നു, രൂപേഷ് പറയുന്നു.

തന്റെ അസോഷ്യേറ്റായിരുന്ന ടൊവീനോയെ സിനിമയിലേക്ക് കൊണ്ടു വരുന്നത് താനിയിരുന്നിട്ടുപോലും അദ്ദേഹത്തോട് ഒരു തിരക്കഥ പറഞ്ഞപ്പോള്‍ അതില്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന കാര്യം ഒന്നുമില്ലെന്നാണ് ടൊവിനോ പറഞ്ഞതെന്നും ആ പറഞ്ഞതിനെയും താന്‍ ബഹുമാനിക്കുകയാണ് ചെയ്തതെന്നും രൂപേഷ്.

പിന്നീട് ദുല്‍ഖറിനോട് ഒരു തിരക്കഥ പറയുകയുണ്ടായി, എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരുപാടെണ്ണം ചെയ്തതുകൊണ്ട് പുതിയെന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരാനാണ് ദുല്‍ഖര്‍  മറുപടി പറഞ്ഞതെന്നും രൂപേഷ് വെളിപ്പെടുത്തുന്നു.

എന്നാല്‍ താന്‍ നിവിന്‍ പോളിയോട് ഒരു കഥപറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടമായെന്നും തിരക്കഥയെഴുതി കൊണ്ടു വരാന്‍ പറയുകയാണുണ്ടായതെന്നും രൂപേഷ്. എന്നാല്‍ എഴുതിയ തിരക്കഥ തനിക്ക് തന്നെ ഇഷ്ടമാകാതെ വന്നതോടെ അത് വേണ്ടാന്നു വയ്ക്കുകയാണുണ്ടായതെന്നും നിവിന്‍ തന്നോട് ഒന്നും ചെയ്തിട്ടില്ലെന്നും രൂപേഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×