ഭൂട്ടാന്‍ കാര്‍ കേസുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. 17 ഇടങ്ങളില്‍ ഒരേസമയമാണ് പരിശോധന. മമ്മൂട്ടി താമസിച്ചിരുന്ന പഴയ വീട്, കടവന്ത്രയിലെ പുതിയ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ്. കടവന്ത്രയിലെ പുതിയ വീട്ടിലാണ് ദുല്‍ഖര്‍ താമസിക്കുന്നത്.
ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന കാറുകള്‍ വാങ്ങിയെന്നതാണ് ദുല്‍ഖറിനെതിരായ കേസ്. അദ്ദേഹത്തിന്റെ വാഹനങ്ങള്‍ നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിനെതിരേ ദുല്‍ഖര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നാലെയാണ് ഇഡി റെയ്ഡ്.
ഇതേ കേസില്‍ ഉള്‍പ്പെട്ട നടന്‍ അമിത് ചക്കാലയ്ക്കല്‍, വിദേശ വ്യവസായി വിജേഷ് വര്‍ഗീസ്, ചില വാഹന ഡീലര്‍മാര്‍ എന്നിവരുടെ വീടുകളിലും ഇഡിയുടെ മിന്നല്‍ പരിശോധന നടക്കുന്നുണ്ട്. അമിത് ചക്കാലയ്ക്കലിന്റെ വാഹനവും പിടിച്ചെടുത്തിരുന്നു. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവടങ്ങള്‍ക്കു പുറമെ ചെന്നൈയിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.