June 26, 2026 |
Share on

ധ‌ർമ്മസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തി ; പരിശോധന തുടരുന്നു

ആറാമത്തെ സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്

ധർമ്മസ്ഥല കൂട്ടക്കൊലപാതക പരമ്പരയിൽ നിർണായക കണ്ടെത്തൽ. എസ്ഐടി നടത്തിയ പരിശേോധനയിൽ അസ്ഥികൂടം കണ്ടെത്തിയത്. പരിശോധന നടത്തിയ ആറാമത്തെ സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. നേത്രാവതി പുഴക്കരികിലെ കാട്ടിൽ നിന്നാണ് അസ്ഥികൂടം ലഭിച്ചത്. മൂന്നാം ദിവസത്തെ പരിശോധനയിലാണ് അസ്ഥികൾ ലഭിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് മൂന്ന് ദിവസമായി തിരച്ചിൽ തുടരുകയാണ്.  അസ്ഥികൂട അവശിഷ്ടങ്ങൾ മിക്കവാറും പുരുഷന്റേതാകാം എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.

1998 മുതൽ 2014 വരെയുള്ള കാലയളവിൽ പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത്.  രണ്ട് ദിവസങ്ങളിലായി സ്ഥലത്ത് കുഴിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ പ്രദേശത്ത് നിന്നും രണ്ട് ഐഡി കാർഡുകളും എടിഎം കാർഡുകളും കണ്ടെത്തിയത് കേസിൽ നിർണായക വഴിത്തിരിവായിരുന്നു. കണ്ടെടുത്ത അസ്ഥികൾ കൂടുതൽ പരിശോധനയ്ക്കും ഡിഎൻഎ വിശകലനത്തിനുമായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കും.  ആറാം സ്ഥലത്ത് താൻ എട്ടോളം മൃതദേഹങ്ങൾ കുഴിച്ചിട്ടതായാണ് ശുചീകരണ തൊഴിലാളിയുടെ മൊഴി.

 

 

content summary: In the Dharmasthala mass burial case, skeletal remains were discovered at a sixth location

Leave a Reply

Your email address will not be published. Required fields are marked *

×