വിദ്യ ബാലന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘തുമാരി സുലു’വിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ചിത്രത്തില്‍ വിദ്യയുടെ കഥാപാത്രമായ സുലോചന എന്ന സുലു എത്തുന്നത്. വിദ്യയുടെ വളരെ രസകരമായൊരു കഥാപാത്രം തന്നെയായിരിക്കും റേഡിയോ ജോക്കിയായ സുലു. ടീസറില്‍ അത് വ്യക്തം.
നേരത്തെ തുമാരി സുലുവിന്റെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. ഒരു സൂപ്പര്‍ ഹീറോയെപോലെ പറന്നുയരുന്ന വിദ്യയായിരുന്നു ആ പോസ്റ്ററില്‍.
https://www.instagram.com/p/BY-dyoyluxZ/
സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധായനം ചെയ്യുന്നത്. ടീ സീരിസിന്റെയും എലിപ്‌സിസ് എന്റര്‍ടെയ്ന്‍മെന്റ് ബാനറുകളുടെ കീഴിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
1987 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യയിലെ സൂപ്പര്‍ ഹിറ്റ് ഗാനം ഹവാ ഹവാ…തുമാരി സുലുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.