June 05, 2026 |
Share on

‘അകലയൊരു താരകമായെന്‍…’; പൃഥ്വിരാജിന്റെ ‘9’ലെ ആദ്യ വീഡിയോ സോങ് പുറത്ത്

സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘9’.

പൃഥ്വിരാജ്-മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കുന്ന ‘9’ ലെ വീഡിയോ ഗാനം പുറത്തെത്തി. ചിത്രത്തിലെ ‘അകലെയൊരു താരകമായെന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. മംമ്തയും പൃഥ്വിയുമാണ് ഗാനത്തില്‍. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി ഹാരിബ് ഹുസൈനും അനും ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ വീഡിയോ സോങ് പുറത്തു വരുമെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘9’. സയന്‍ ഫിക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ‘9′. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക അടുപ്പമാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

×