സഞ്ജയ് ദത്ത് വീണ്ടും നിയമക്കുരുക്കില്‍. ഇത്തവണ അദ്ദേഹത്തിന്റെ സുരക്ഷ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് താരത്തെ വീണ്ടും നിയമകുരുക്കില്‍ എത്തിച്ചത്. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതിര സഞ്ജയ് ദത്തിനെതിരേ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്.
തന്റെ പുതിയ ചിത്രമായ ഭൂമിയുടെ ഷൂട്ടിംഗിനായി താരം ആഗ്രയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. താജ്മഹലിനടുത്തുള്ള വിവി ഐ പി റോഡിലായിരുന്നു ഷൂട്ടിംഗ്. ഇവിടെ വച്ചു സഞ്ജയ് ദത്തിനെ സമീപിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ നടന്റെ സുരക്ഷ ജീവനക്കാര്‍ തള്ളി മാറ്റുകയും മോശമായി പെരുമാറുകയുമായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ സഞ്ജയ് ദത്തിനെതിരെ പൊലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം സുരക്ഷ ജീവനക്കാരില്‍ നിന്നുമുണ്ടായ മോശം പ്രതികരണത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരോട് സഞ്ജയ് ദത്ത് ക്ഷമ ചോദിച്ചിട്ടുണ്ട്.